തലസ്ഥാനം ഇന്ന് പോളിങ് ബൂത്തിലേക്ക്
text_fieldsതിരുവനന്തപുരം: ലോക്സഭ പൊതുതെരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കി തലസ്ഥാനം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്. ആകെ 2,730 ബൂത്തുകളാണ് ജില്ലയിലുള്ളത്. 1,307 ബൂത്തുകള്‍ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലും 1,423 എണ്ണം ആറ്റിങ്ങല്‍ മണ്ഡലത്തിലുമാണ്. എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനിലും വെബ്കാസ്റ്റിങ് സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ 26 ഉം ആറ്റിങ്ങലില്‍ 15 ഉം മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും.
പോളിങ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാന്‍ പന്തലുകള്‍ കെട്ടും. ജില്ലയില്‍ 134 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇതില്‍ 125 എണ്ണം തിരുവനന്തപുരം മണ്ഡലത്തിലും ഒമ്പതെണ്ണം ആറ്റിങ്ങലിലുമാണ്. രണ്ടിടങ്ങളില്‍ വോട്ടുകള്‍ ഉള്ളവരുടെ (ആബ്സന്റി ഷിഫ്റ്റഡ് വോട്ടര്‍) കൃത്യമായ കണക്കെടുത്ത് വിവരങ്ങള്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും ജില്ല കലക്ടര്‍ ജെറോമിക് ജോർജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.