സിവിൽ സർവീസിന്റെ ‘തലസ്ഥാനം'
text_fieldsതിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ വിജയത്തിളക്കവുമായി തലസ്ഥാനം. കേരളത്തിൽ സിവിൽ സർവീസ് ലഭിച്ച 37 പേരിൽ 11 പേരും തിരുവനന്തപുരത്തുകാരാണ്. ബാലരാമപുരം ശിവൻകോവിലിന് സമീപം ആവണിയിൽ ആര്യ വി.എം. 36-ാം റാങ്ക് നേടി. തിരുവനന്തപുരം കവടിയാർ കടപ്പത്തല നഗർ ആശ്രമയിൽ ആർ. പ്രപഞ്ച് (245), തിരുവനന്തപുരം കാഞ്ഞിരംകുളം നിഷാദത്തിൽ എ.എൽ. ആഷ്നി ( 328), മലയിൻകീഴ് ആൽത്തറ ജംങ്ഷൻ ദേവൂസിൽ എ. അഞ്ജന കൃഷ്ണ (355), മലയിൻകീഴ് നൈവേദ്യത്തിൽ അഞ്ജിത് എ നായർ (412).
മേട്ടുക്കട ശംഖുചക്രം ലൈനിൽ ടി.സി. 24/1364ൽ ആരാധിക നായർ എം.ബി (491), തിരുവനന്തപുരം കാക്കാവിള സൗപർണികയിൽ മറീന വിക്ടർ (585), മൂറിക്കാംമൂല ഹൗസ് ടി.ആർ.എ. 65ൽ വിഷ്ണുരാജ് (672), പെരുംകുഴി മുട്ടപ്പാലം ഹരിദേവ മന്ദിരത്തിൽ ആർദ്ര അശോക് (681), വാമനപുരം താളിക്കുഴി ബി.എസ്. നിവാസിൽ അഖില ബി.എസ്. (760), ശ്രീകാര്യം ചെറുവക്കൽ റോസ് ഗാർഡനിൽ അഞ്ജലി ഭാവന (763) എന്നിവരാണ് തിരുവനന്തപുരത്തിന്റെ അഭിമാനമായത്.
മികച്ച റാങ്കോടെ വിജയിച്ച പത്തനാപുരം സ്വദേശി ഫെബിൻ ജോസ് തോമസ്, കൊട്ടാരക്കര സ്വദേശി നിഹാല ഷെരീഫ്, തിരുവല്ല സ്വദേശി വിഷ്ണു ശശി കുമാർ,തൃശൂർ സ്വദേശി റംഷാദ് കെ. ബി, മലപ്പുറം സ്വദേശി അജിത്. പി, കൊല്ലം സ്വദേശി ഫാത്തിമ ഹാരിസുമൊക്കെ തിരുവനന്തപുരത്തെ വിവിധ സിവിൽ സർവീസ് അക്കാദമിയിൽ പഠിച്ചവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.