യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു
text_fieldsവട്ടിയൂര്‍ക്കാവ്: കാഞ്ഞിരംപാറ കോളനിയില്‍ വിഷ്ണു (അപ്പു) എന്ന യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരംപാറ വി.കെ.പി നഗറില്‍ ടി.സി 7 /323 അംബികഭവനില് നിതീഷിനെ (23-പക്രു) യാണ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പിതാവും വിഷ്ണുവും തമ്മില്‍ കോളനിയില്‍ െവച്ച് വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതിലെ വിരോധത്തിലാണ് നിതീഷ് ഉള്‍പ്പെടുന്ന സംഘം മാരകായുധം ഉപയോഗിച്ച് വിഷ്ണുവിന്റെ തലക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
വിഷ്ണുവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരവേയാണ് നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വട്ടിയൂര്‍ക്കാവ് സി.ഐ വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രാകേഷ്, വിജയകുമാര്‍, മനോഹരന്, സി.പി.ഒമാരായ മനു, വിജിത്, രാജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.