കൗമാരക്കൂട്ടങ്ങളുടെ വെല്ലുവിളി; പൊലിഞ്ഞത് നിരപരാധിയായ യുവാവിന്റെ ജീവിതം
text_fieldsഅമ്പലത്തറ: കൗമാരക്കാർ തമ്മിൽ കമലേശ്വരം സ്കൂളിന് മുന്നിൽ നടന്ന അടിപിടിയിൽ വെട്ടേറ്റ് വീണ് ചികിത്സയിലിരിക്കെ മരിച്ച അഫ്സൽ (19) സംഭവത്തിൽ നിരപരാധിയെന്നാണ് നാട്ടുകാരുടെയും പൊലീസിന്റെയും നിലപാട്. ദിവസങ്ങൾക്ക് മുമ്പ് കമലേശ്വരം സ്കൂളിന് മുന്നിൽ വിദ്യാർഥികൾ തമ്മിൽ അടിപിടി നടന്നു. കൗമാരക്കാരായ വിദ്യാർഥികൾ പരസ്പരം ഫോണിലൂടെ വെല്ലുവിളിച്ചു.
അടുത്തദിവസം സ്കൂളിന് മുന്നിലെത്തിയാൽ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ചു. പറഞ്ഞസമയത്ത് കരിമഠത്തുനിന്ന് എത്തിയ സംഘവും പരുത്തിക്കുഴി, മാണിക്യവിളാകം ഭാഗത്തുനിന്ന് എത്തിയ സംഘങ്ങളും പരസ്പരം വെല്ലുവിളിച്ച് റോഡിന് ഇരുവശത്തുമായി നിലയുറപ്പിച്ചു. ഇതുവഴി വന്ന പട്രോളിങ്ങ് പൊലീസ് ഇരുസംഘങ്ങളെയും വിരട്ടിയോട്ടിച്ചു.
ഇതിനിടെ അതുവഴി കടന്നുവന്ന അഫ്സലും രണ്ട് സുഹൃത്തുകളും പയറ്റ്കുപ്പം റോഡിൽ ഒരു കടയുടെ വശത്തേക്ക് മാറിനിന്ന് സംഭവം കാണുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിയ കരിമഠത്തെ സംഘങ്ങൾ ഇവർ മറുഭാഗത്തെ അംഗങ്ങളാണന്ന് വിചാരിച്ച് ഇവരെ മർദിക്കുകയും അഫ്സലിന്റെ ഇടതുകാലിലെ ഞരമ്പിൽ വെട്ടുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രക്തം ഒരുപാട് ഒഴുകിപ്പോയിരുന്നു. കമലേശ്വരം സ്കൂളിൽ പഠിച്ച അഫ്സൽ പ്ലസ്ടുവിന് തോറ്റതോടെ കുടുംബത്തിന്റെ പ്രാരബ്ധം ഏറ്റെടുത്ത് എറണാകുളത്ത് ജോലിക്ക് പോവുകയായിരുന്നു.
ോലിസ്ഥലത്ത് നിന്ന് ലീവിന് വന്ന് നിൽക്കുന്നതിനിടെയാണ് ഇവിടെയെത്തിയത്. വർഷങ്ങളായി കമലേശ്വരം സ്കൂളിൽ വിദ്യാർഥികൾ ഏറ്റുമുട്ടുന്നത് പതിവാണ്. പുറത്ത് നിന്നുള്ള പൂർവ വിദ്യാർഥികൾ ഇത് ഏറ്റെടുത്ത് സംഘടിച്ച് പരസ്പരം അടിക്കുന്നതും നിത്യസംഭവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.