വീട് വിട്ടുവന്ന അസം സ്വദേശിനിയെ ശിശുക്ഷേമസമിതി മടക്കി അയച്ചു
text_fieldsതിരുവനന്തപുരം: വീട് വിട്ടിറങ്ങി തിരുവനന്തപുരത്തെത്തിയ അസം സ്വദേശിനിയായ പതിനഞ്ചുകാരിയെ ശിശുക്ഷേമസമിതി ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് പെണ്‍കുട്ടി ഒറ്റക്ക് ഗുവാഹതിയില്‍നിന്നുള്ള ട്രെയിനില്‍ തിരുവനന്തപുരത്തെത്തിയത്.
ചൈല്‍ഡ് ലൈന്‍ റെയില്‍വേ ഡെസ്‌ക് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏൽപിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത കുട്ടി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിക്ക് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കി, ബാല സംരക്ഷണ കേന്ദ്രമായ കളിവീടില്‍ പാര്‍പ്പിച്ചു.
സംസാരശേഷിയില്ലാത്തതിനാല്‍ കുട്ടിയുടെ സ്ഥലം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും കുട്ടിതന്നെ കാണിച്ച ഗുവാഹതി പ്ലാറ്റ്ഫോം ടിക്കറ്റ് ഒടുവില്‍ സഹായമായി. ഇതനുസരിച്ച് അസമിലെ കാംരൂപ് ശിശുക്ഷേമസമിതിയുമായും അസം ബാലാവകാശ കമീഷനുമായും ബന്ധപ്പെട്ടു.
ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ. ഷാനിബാബീഗം, മെംബര്‍മാരായ മേരി ജോണ്‍, ആലീസ് സ്‌കറിയ, രവീന്ദ്രന്‍, വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് വനിത പൊലീസുകാര്‍, എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍, കളിവീട് ഹൗസ്മദര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ അസമിലെ ശിശുക്ഷേമസമിതിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.