അധിക തുക ഈടാക്കുന്നതായി പരാതി; ശാന്തികവാടം മിനി ശ്മശാനത്തിന്റെ നടത്തിപ്പ് കോർപറേഷൻ ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: ശാന്തികവാടത്തിലെ മിനി ശ്മശാനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി അധിക നിരക്ക് ഈടാക്കുന്നതായി പരാതി വ്യാപകമായതോടെയാണ് തീരുമാനം. വിറക് ലഭ്യമാക്കുന്നതിനുള്ള കരാർ ഉറപ്പിക്കുന്ന മുറക്ക് സ്വകാര്യവ്യക്തിക്ക് നൽകിയ കരാർ റദ്ദാക്കുമെന്നും മേയർ അറിയിച്ചു.
രണ്ട് വീതം ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളും വിറകിൽ പ്രവർത്തിക്കുന്ന ശ്മശാനവുമാണ് നിലവിൽ ശാന്തികവാടത്തിലുള്ളത്. ഇതിൽ ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങൾ കോർപറേഷൻ നേരിട്ടാണ് നടത്തുന്നത്. വിറക് ശ്മാശനത്തിന്റെ നടത്തിപ്പ് ഓരോ സാമ്പത്തിക വർഷവും കരാർ നൽകുകയാണ് രീതി.
2022-2023 സാമ്പത്തിക വർഷം 11.28 ലക്ഷം രൂപക്കാണ് കരാർ നൽകിയത്. ഇക്കുറി 4.20 ലക്ഷത്തിനായിരുന്നു കരാർ. ശ്മശാനം നടത്തിപ്പിനായി ടെൻഡർ ക്ഷണിച്ചപ്പോൾ ഒരാൾ മാത്രമാണ് പങ്കെടുത്തതെന്നും യഥാസമയം ലേലം നടത്തേണ്ടതിനാലാണ് കരാർ ഉറപ്പിച്ചതെന്നുമാണ് കോർപറേഷന്റെ വാദം.
സി.പി.എം അംഗങ്ങൾ ഭാരവാഹികളായുള്ളതും തൈക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ട്രാവൻകൂർ ഇലക്ട്രിക്കൽ ആൻഡ് സിവിൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനായിരുന്നു നടത്തിപ്പ് ചുമതല. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 1700 രൂപയാണ് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള നിരക്ക്. പ്രതിമാസം ശരാശരി 175 മൃതദേഹങ്ങൾ വിറക് ശ്മശാനത്തിൽ സംസ്കരിക്കുന്നുണ്ടെന്നാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.