ഡെലിഗേറ്റ് സെല്‍ മന്ത്രി ഉദ്ഘാടനം ചെയ്യും; ആദ്യ പാസ് നടി ആനിക്ക്
text_fieldsതിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ടാഗോർ തിയറ്ററിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ആദ്യ പാസ് സിനിമാതാരം ആനി ഏറ്റുവാങ്ങും. നോ ടു ഡ്രഗ്സ് സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം.ബി. രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറും. ചടങ്ങിൽ അക്കാദമി ചെയർമാൻ രഞ്ജിത് അധ്യക്ഷതവഹിക്കും. തുടർന്ന്, ഡെലിഗേറ്റുകൾക്കുള്ള പാസ് വിതരണം ആരംഭിക്കും.
മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസുകൾ വിതരണം ചെയ്യുന്നത്. ഡിസംബർ ഏഴു മുതൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെയാകും പാസ് വിതരണം ചെയ്യുക. പ്രതിനിധികൾ ഐ.ഡി പ്രൂഫുമായെത്തി വേണം പാസുകൾ ഏറ്റുവാങ്ങേണ്ടത്.
ലോർഡ് ഓഫ് ദി ആന്റ്‌സ് ആദ്യ പ്രദർശനം
തിരുവനന്തപുരം: 1960 കളുടെ അവസാനഘട്ടത്തിൽ ഇറ്റലിയിൽ നടന്ന യഥാർഥ സംഭവങ്ങളെ ആധാരമാക്കി സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ലോർഡ് ഓഫ് ദി ആന്റ്‌സ് രാജ്യാന്തരമേളയിൽ പ്രദർശിപ്പിക്കും.
1998 ലെ വെനീസ് ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ജിയാനി അമേലിയോ ഒരുക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. വെനീസ് ചലച്ചിത്ര മേളയിലടക്കം പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിൽ ലൂയിജി ലോ കാസിയോ, എലിയോ ജർമാനോ, ലിയോനാർ ഡോ മാർട്ടീസ് തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.