വ്യാജ അപകട വാർത്ത പൊലീസിനെ വെള്ളം കുടിപ്പിച്ചു
text_fieldsപൂവാർ: വ്യാജ അപകട വാർത്ത എന്നറിയാതെ പൂവാർ പൊലീസ് അലഞ്ഞത് മണിക്കൂറുകൾ. പൊഴിക്കരയിൽ ഉല്ലാസബോട്ട് അപകടത്തിൽപ്പെട്ട് വെള്ളത്തിൽ വീണ മൂന്ന് സഞ്ചാരികളെ ആശുപത്രിയിലാക്കിയെന്ന വാർത്തയാണ് ഞായറാഴ്ച രാത്രിയിൽ പൊലീസിനെ വെള്ളം കുടിപ്പിച്ചത്.
അധികൃതരുടെ തീരുമാനമനുസരിച്ച് വൈകുന്നേരം ആറുമണിക്ക് ശേഷം സഞ്ചാരികളുമായി ഉല്ലാസബോട്ട് സവാരി പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നേരം ഇരുട്ടിയ ശേഷമായിരുന്നു അപകട വാർത്ത പരന്നത്. ആറ്റുപുറത്തെ ഒരു പ്രമുഖ ക്ലബിന്റെ ബോട്ടാണ് മറിഞ്ഞതെന്ന് കൂടി അറിഞ്ഞതോടെ അന്വേഷണം ഊർജിതമാക്കാൻ പൊലീസ് തീരുമാനിച്ചു.
ഇതിനിടയിൽ പത്രമാധ്യമങ്ങളിൽ നിന്നുള്ള വിളികൾ കൂടിയെത്തിതോടെ അന്വേഷകരുടെ തലവേദന കൂടി. കോരിച്ചോരിയുന്ന മഴയെയും കാറ്റിനെയും വക െവക്കാതെ പാറശ്ശാല, നെയ്യാറ്റിൻകര, പൂവാർ, പുല്ലുവിള എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പൊലീസ് എത്തി അപകടത്തിൽപ്പെട്ട വിവരങ്ങൾ തിരക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ രാത്രി പതിനൊന്നോടെ തിരച്ചിൽ നിർത്തി പൊലീസുകാർ സ്റ്റേഷനിലേക്ക് മടങ്ങി. ബോട്ട് ക്ലബുകാരുടെ മത്സരമാകാം ഇങ്ങനെയുള്ള വ്യാജ വാർത്തക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.