കോടികള്‍ ചെലവിട്ട് ഉദ്ഘാടനം ചെയ്ത വാതക ശ്മശാനം പൂട്ടി
text_fieldsമാറനല്ലൂര്‍: ദിവസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത വാതക ശ്മശാനം താഴിട്ട നിലയിൽ. ഈമാസം 10നാണ് മാറനല്ലൂരിലെ വൈദ്യുതി ശ്മശാനത്തിന് സമീപം വാതകശ്മശാനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തത്. വാതക ശ്മശാനത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് നവീകരണ ജോലികള്‍ നടത്തുന്നതിനുവേണ്ടി വൈദ്യുതി ശ്മശാനം തല്‍ക്കാലത്തേക്ക് അടച്ചിട്ടിരുന്നു.
നവീകരണജോലികള്‍ നടത്തിയതിനുശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും മൃതദേഹം സംസ്കരിക്കുമ്പോള്‍ പ്രദേശത്ത് അസഹ്യമായ ദുര്ഗന്ധമുണ്ടാകുന്നുവെന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ശ്മശാനം വീണ്ടും അടച്ചിട്ടത്. ഇതോടെയാണ് മാറനല്ലൂരിലെ ശ്മശാനം പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചത്. ഇതോടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതിനുവേണ്ടി തലസ്ഥാനത്തേക്ക് കൊണ്ടുപോകേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
പുതുതായി നിര്‍മിച്ച വാതക ശ്മശാനത്തില്‍ ടാങ്ക് സ്ഥാപിക്കേണ്ട ജോലികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതിന്റെ പണികള്‍ ഏകദേശം പൂര്ത്തിയായിട്ടുണ്ടെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.