കാത്തിരിപ്പിന് വിരാമം; നഗരത്തിൽ പുതിയ മാസ്റ്റർ പ്ലാനിന് സർക്കാറിന്റെ അംഗീകാരം
text_fieldsതിരുവനന്തപുരം: സങ്കീർണതകൾക്കൊടുവിൽ തലസ്ഥാനനഗരത്തിന്റെ മാസ്റ്റർ പ്ലാനിന് സർക്കാറിന്റെ അംഗീകാരം. പതിറ്റാണ്ടുകൾക്കിപ്പുറം മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് കോര്പറേഷൻ ഉത്തരവിറക്കി. നഗരത്തിലെ 100 വാര്‍ഡുകളും ഉള്‍പ്പെടുത്തി ആദ്യമായാണ് മാസ്റ്റര്‍ പ്ലാന്‍ വരുന്നത്. ഫെബ്രുവരിയില്‍ കരട് കൗണ്‍സില്‍ യോഗം അംഗീകിരിച്ചെങ്കിലും സര്‍ക്കാറിന്റെ അന്തിമ വിജ്ഞാപനം വന്നതിപ്പോഴാണ്. ഇനി കെട്ടിടനിർമാണമടക്കം അനുമതികൾ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കിയാവും നല്‍കുക.
ഇതോടെ വികസനപ്രവർത്തനങ്ങൾക്ക് അടിസ്ഥാനമാക്കിയിരുന്ന ഇടക്കാല വികസന ഉത്തരവ് (ഇൻററിം ഡവലപ്മെന്റ് ഓർഡർ) റദ്ദാകും. അമൃത് പദ്ധതി ഫണ്ട് ഉപയോഗിച്ച് 2017ലാണ് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്. പൊതുജനങ്ങളിൽനിന്ന് ആക്ഷേ പങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു. ഇതനുസരിച്ച് ഭേദഗതി വരുത്തിയ പ്ലാൻ പ്രസിദ്ധീകരിക്കാനാണ് തദ്ദേശ വകുപ്പ് അനുമതി നൽകിയത്. 1970 ലാണ് ഇതിന് മുമ്പ് അംഗീകൃത മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചത്.
കരടില്‍ കോര്പറേഷന് വരുത്തിയ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കിയാണ് റോഡ് വികസനം അടക്കം കാര്യങ്ങള്‍ക്ക് പദ്ധതി തയാറാക്കേണ്ടത്. പൈതൃക മേഖല, ഹരിത മേഖല എന്നിവയെല്ലാം ഇതിനെ അടിസ്ഥാനമാക്കിയാവും കണക്കാക്കുക. നഗരത്തിലെ പലഭാഗങ്ങളിലും നിലനിന്ന പഴയവികസന പദ്ധതികളെല്ലാം മാസ്റ്റര്‍ പ്ലാന്‍ വരുന്നതോടെ ഇല്ലാതാകും. ആനയറ മേഖലയിലെ 105 ഏക്കർ സ്വകാര്യ ഭൂമിയുടെ ക്രയവിക്രയവും അവിടെയുള്ള നിർമാണ പ്രവർത്തനങ്ങളും മരവിപ്പിച്ചേക്കും. മെഡിക്കൽ കോളജ് വികസനത്തിനായി മുമ്പ് തയാറാക്കിയ മാസ്റ്റർ പ്ലാനിലെ ശിപാർശപ്രകാരമാണ് ഇവിടെ 22.5 ഏക്കർ ഭൂമി ഏറ്റെടുക്കുക. വൻകിട കെട്ടിട ങ്ങളുടെ നിർമാണത്തിന് കരട് മാസ്റ്റർ പ്ലാനിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളിൽ ഇളവ് നൽകിയാണ് അന്തിമ പ്ലാൻ പ്രസിദ്ധീകരിച്ചത്. അഞ്ച് മീറ്റർ വീതിയുള്ള റോഡിന് സമീപം പരമാവധി ആയിരം ചതുരശ്ര മീറ്റർ (10,770 ചതുരശ്ര അടി) വിസ്തീർണമുള്ള കെട്ടിടം മാത്രമേ നിർമിക്കാവൂവെന്നായിരുന്നു കരട് പ്ലാനിലെ ശിപാർശ. കടുത്ത നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധമുണ്ടായതിനെ തുടർന്ന് കേരള മുനിസിപാലിറ്റി കെട്ടിട നിർമാണ ചടങ്ങൾക്കനുസരിച്ച് കെട്ടിടം നിർമിക്കാം എന്നാക്കി. 22 സോണുകളായി തിരിച്ചാണ് വികസന പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്.
2000ത്തിലാണ് പുതിയ മാസ്റ്റർ പ്ലാനിനുവേണ്ടി ശ്രമമാരംഭിച്ചത്. കെ. ചന്ദ്രിക മേയർ ആയിരിക്കെ, കരട് പ്ലാൻ പ്രസിദ്ധീകരിച്ചു. ചന്തവിള, കാട്ടായിക്കോണം മേഖലയിൽ വ്യാപകമായി ഭൂമി ഏറ്റെടുക്കാനുള്ള ശിപാർശക്കെതിരെ വൻ പ്രതിഷേധമുയർന്നപ്പോൾ അന്നത്തെ സർക്കാർ പ്ലാൻ മരവിപ്പിച്ചു. പിന്നീട് അമൃത് ഫണ്ടിൽനിന്ന് പണം ചെലവാക്കി മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കാൻ വി.കെ. പ്രശാന്ത് മേയർ ആയിരിക്കെ തീരുമാനിച്ചു. ജി.ഐ.എസ് മാപ്പിങ് ഉൾപ്പെടെ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചാണ് നഗരാസൂത്രണ വകുപ്പ് വിവരശേഖരണം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.