വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ
text_fieldsതിരുവനന്തപുരം: കെ.എസ്.എഫ്.ഇയിൽനിന്ന് ഹോം ലോൺ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ വസ്തു ജാമ്യം െവച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ പൊലീസ് പിടികൂടി.
നെയ്യാറ്റിൻകര തൊഴുക്കൽ കൈപ്പുറത്ത് വീട്ടിൽ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടിൽ അനിൽകുമാർ (23) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017 മുതലാണ് തട്ടിപ്പിെൻറ തുടക്കം.
കെ.എസ്.എഫ്.ഇ ഏജൻറുമാരെന്ന് പരിചയപ്പെടുത്തി ആക്കുളം മുണ്ടനാട് കുന്നിൽ വീട്ടില് മിനിയെയാണ് പ്രതികൾ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഹോം ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വസ്തുവിെൻറ രേഖകൾ കൈവശപ്പെടുത്തിയ പ്രതികൾ കെ.എസ്.എഫ്.ഇ മെഡിക്കൽ കോളജ് ബ്രാഞ്ചിൽ വീട്ടമ്മ അറിയാതെ ചിട്ടികൾ പിടിക്കുന്നതിന് ജാമ്യം െവച്ചാണ് പലപ്പോഴായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. തട്ടിപ്പു മനസ്സിലാക്കിയ വീട്ടമ്മ 2019ൽ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെക്കുറിച്ച് കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരികുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, രതീഷ്, ഷജീം, എസ്.സി.പി.ഒ നൗഫൽ, സി.പി.ഒമാരായ വിനീത്, പ്രതാപൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.