യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റിലിട്ട സംഭവം:മുഖ്യപ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട് പൊലീസ്
text_fieldsതിരുവനന്തപുരം: യുവതിയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റിലിട്ട സംഭവത്തില്‍ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട് പൊലീസ്. പ്രധാന പ്രതിയെന്ന് കരുതുന്നയാളുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അടക്കമുള്ളവ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായും ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് ഭാഷ്യം.
അതേസമയം കുറ്റം സമ്മതിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചെന്ന് ഇരയായ യുവതി പറഞ്ഞു. ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച കാട്ടാക്കട എസ്.എച്ച്.ഒയെ തന്നെ വീണ്ടും അന്വേഷണം ഏല്‍പിച്ചതാണ് പ്രതികളെ വിട്ടയക്കാന്‍ ഇടയാക്കിയതെന്നും യുവതി ആരോപിക്കുന്നു. പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി അറിയിച്ചു.
പ്രതികള്‍ക്കൊപ്പം നിന്ന് ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ച കാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയെങ്കിലും ഇനിയും വിശദീകരണം തേടിയിട്ടില്ല. ഒന്നിന് നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടത്തിയത് എട്ടിനാണ്.
പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാന്‍ സമയം നല്‍കുകയായിരുന്നു. എട്ടുപേര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇട്ട് കേസെടുത്തിട്ടും എല്ലാ പ്രതികളെയും ചോദ്യം ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.
പ്രതികളിലൊരാളായ പ്രദേശത്തെ പ്രമുഖ വ്യാപാരിയുടെ രാഷ്ട്രീയ സ്വാധീനത്തില്‍ ഇരയായ യുവതിക്ക് പൊലീസ് നീതി നിഷേധിക്കുകയായിരുന്നു.ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസ്സുമടക്കം അശ്ലീല സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.