സൗദിയിൽ കരുതൽ തടങ്കലിൽപെട്ട പ്രദീഷ് വീട്ടിലെത്തി
text_fieldsആറ്റിങ്ങൽ: ജൂൺ നാലുമുതൽ സൗദിയിൽ കാണാതായ മണമ്പൂർ പഞ്ചായത്തിൽ ആലംകോട് തെഞ്ചേരികോണം ഉമാമഹേശ്വര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രദീഷിനെ നാട്ടിലെത്തിച്ചു.
സ്പോൺസർഷിപ് മാറാൻ ശ്രമിച്ചതിെൻറ പേരിൽ സൗദിയിൽ കരുതൽ തടങ്കൽ കേന്ദ്രത്തിൽ പ്രദീഷ് പെട്ടുപോയിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾക്കാർക്കും വിവരം ലഭിക്കാതെവന്നതോടെ പ്രദീഷിനെ കാണാതായതായി പ്രചരിപ്പിക്കപ്പെടുകയും ബന്ധുക്കളും നാട്ടുകാരും ആശങ്കയിലാകുകയും ചെയ്തു.
മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി വി. തമ്പി അറിയിച്ചതിനെതുടർന്ന് മുൻ എം.എൽ.എ ബി. സത്യൻ പ്രവാസി സംഘടന പ്രവർത്തകൻ നാസ് വക്കത്തിെൻറ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിൽ കരുതൽ തടങ്കൽ പാളയത്തിൽ കണ്ടെത്തി. അവിടെനിന്ന് മോചിപ്പിച്ചെങ്കിലും വിമാന സർവിസുകളുടെ അപര്യാപ്തത നാട്ടിലെത്തിക്കുന്നതിന് കാലതാമസം സൃഷ്ടിച്ചിരുന്നു.
നാസ് വക്കത്തിെൻറ വീട്ടിൽ താമസിച്ചുവന്നിരുന്ന പ്രദീഷിനെ വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് അവിടെനിന്ന് തിരിച്ചത്. ജിദ്ദ-തിരുവനന്തപുരം ഫ്ലൈറ്റിൽ രാത്രി 10.40ന് തിരുവനന്തപുരത്തെത്തുകയും വെള്ളിയാഴ്ച പുലർച്ച സ്വന്തം വീട്ടിലെത്തുകയും ചെയ്തു. വിദേശത്തുനിന്ന് വന്നതിനാൽ ക്വാറൻറീൻ പിരീഡ് കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയൂ. കോവിഡ് പശ്ചാത്തലത്തിൽ ഒരുപാട് പ്രയാസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയിൽ പ്രദീഷിനെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ച നാസ് വക്കത്തിനും ഇടപെടൽ നടത്തിയ ബി. സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി വി. തമ്പി എന്നിവർക്കും പ്രദീഷും കുടുംബവും നന്ദിയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.