വീട് കുത്തിത്തുറന്ന് 12 പവനും പണവും കവർന്നയാൾ പിടിയിൽ
text_fieldsമൂവാറ്റുപുഴ: മാറാടിയിൽ വീട് കുത്തിത്തുറന്ന് 12 പവനും 20,000 രൂപയും കവർന്നതടക്കം അമ്പതോളം മോഷണക്കേസിലെ പ്രതിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം മംഗലപുരം മീരഭവനിൽ രമേശനാണ് (നാടകം രമേശ് -60) പിടിയിലായത്.
ബുധനാഴ്ച രാത്രി മൂവാറ്റുപുഴ മാറാടി ഭാഗത്ത് നാസറിന്റെ വീട് കുത്തിത്തുറന്ന് 12 പവനും 20,000 രൂപയും കവർന്ന് കടക്കുകയായിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
മോഷണത്തിനുശേഷം കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേക്ക് കടന്നുകളയുകയായിരുന്നു. വീട് വളഞ്ഞാണ് മോഷ്ടാവിനെ പിടികൂടിയത്. നേരത്തേ നാടക ട്രൂപ് നടത്തിയിരുന്നതിനാലാണ് നാടകം രമേശ് എന്ന് അറിയപ്പെടുന്നത്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.