പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന മലപ്പുറം സ്വദേശി പിടിയിൽ
text_fieldsആര്യനാട്: പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിയെ ആര്യനാട് പൊലീസ് പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം വില്ലേജിൽ കുന്നക്കാവ് കള്ളിയത്തോട് മോദിയിൽ ഹൗസിൽ മുഹമ്മദ് ഷഹാദിനെയാണ് (26) അറസ്റ്റ് ചെയ്തത്. 2019ൽ വെള്ളനാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതിനെത്തുടർന്ന് വിദേശത്തേക്ക് കടക്കുകയായിരുന്നു.
സംഭവശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ പൊലീസ് ഇൻറർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് വന്ന പ്രതിയെ ഇമിഗ്രേഷൻ വിഭാഗം കോയമ്പത്തൂർ വിമാനത്താവളത്തിൽ തടഞ്ഞുെവച്ചശേഷം ആര്യനാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നേതൃത്വത്തിൽ ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷ് വി.എ, എസ്.ഐ ഷിബു, സി.പി.ഒമാരായ ജിജു, പ്രശാന്ത് എന്നിവർ പ്രതിയെ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.