തീരദേശത്തുള്ളവരുടെ ദുരിതങ്ങൾ മഴക്കൊപ്പം ആവർത്തിക്കുന്നു
text_fieldsവലിയതുറ: 'സൗജന്യറേഷനും ദുരിതംപേറുന്ന ക്യാമ്പുകളും വേണ്ട, പറക്കമുറ്റാത്ത കൈക്കുഞ്ഞുങ്ങളുമായി ഭയം കൂടാതെ അന്തിയുറങ്ങാനുള്ള ശാശ്വതപരിഹാരം മാത്രം മതി' ^കടലാക്രമണത്തില്‍ വീടുകളും സ്വരുക്കൂട്ടി െവച്ച സമ്പാദ്യങ്ങളും നഷ്ടമായവരുടെ ആത്മരോദനമാണിത്.
മാറിമാറി വരുന്ന ജനപ്രതിനിധികള്‍ക്ക് മുന്നില്‍ പലതവണ വിലപിച്ചെങ്കിലും പരിഹാരം ഇനിയും അകലെയാണ്. നൂറിലധികം കുടംബങ്ങളാണ് തീരദേശത്തെ നിരവധി ദുരിതാശ്വാസക്യാമ്പുകളിലുള്ളത്. ഇവരിൽ നിരവധി വർഷങ്ങളായി അഭയാർഥികളായി കഴിയുന്നവരുമുണ്ട്. ഓരോ കടലാക്രമണങ്ങളും തീരത്ത് ദുരിതം വിതക്കുമ്പോള്‍ ഇല്ലാതാകുന്നത് ഇവരുടെ സ്വപ്നങ്ങളും ജീവിതങ്ങളുമാണ്. കടലാക്രമണം തീരുന്നതോടെ അധികൃതര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പൂട്ടും. പിന്നീട് എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ് നിരവധി കുടുംബങ്ങള്‍.
വലിയതുറയിലെ നാലെണ്ണത്തിന് പുറെമ ഇത്തവണ തീരദേശത്ത് അഞ്ച് ക്യാമ്പുകള്‍ കൂടി തുറന്നെങ്കിലും ഇതില്‍ ഒന്നില്‍പോലും അടിസ്ഥാനസൗകര്യങ്ങളോ കുടിവെള്ള സംവിധാനങ്ങളോ ഇെല്ലന്ന് ക്യാമ്പില്‍ കഴിയുന്നവര്‍ പറയുന്നു. ചിലര്‍ ബന്ധുവീടുകളില്‍ അഭയം തേടി.
സാമൂഹികഅകലമില്ലാതെ, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവരെ കൂട്ടമായി തൊട്ടടുത്ത സ്കൂളുകളിലേക്കും ഗോഡൗണുകളിലേക്കുമാണ് തല്‍ക്കാലം മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ മാസ്ക്കുകള്‍ പോലും നൽകിയിട്ടില്ല. കുട്ടികള്‍ക്ക് പനിയുൾപ്പെടെയുള്ള അസുഖങ്ങള്‍ പിടിപെെട്ടങ്കിലും ക്യാമ്പില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്താന്‍ തയാറായിട്ടില്ല.
വിഴിഞ്ഞം തുറമുഖത്തിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാരണം പൂന്തുറ മുതല്‍ വേളി വരെയുള്ള ഭാഗത്ത് ഇനിയും ശക്തമായ കടലാക്രമണം ഉണ്ടാകുമെന്നും കൂടുതലായി തീരം നഷ്ടപ്പെടുമെന്നും മത്സ്യത്തൊഴിലാളികള്‍ ഭയപെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.