108 ആംബുലൻസുകളുടെ പ്രവർത്തന സമയം 12 മണിക്കൂറാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്, ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് സേവനങ്ങളിലുൾപ്പെടെ 108 ആംബുലൻസുകളുടെ പ്രവർത്തന സമയം 12 മണിക്കൂറായി വെട്ടിക്കുറച്ചു. ഇതോടെ നൂറിലേറെ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. കോവിഡ് മൂന്നാം തരംഗം നേരിടാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചുവരവെയാണ് 108 ആംബുലൻസുകളുടെ സേവനം 24ൽനിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ചത്.
പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ 165 ആംബുലൻസുകളുടെ സേവനം ബുധനാഴ്ച രാത്രിമുതൽ 12 മണിക്കൂറായി വെട്ടിക്കുറച്ചു. ഇവയുടെ സേവനം ഇനിമുതൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ മാത്രമാകും ലഭിക്കുക.
ഇതുസംബന്ധിച്ച് കരാർ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനി അധികൃതരോട് ആരാഞ്ഞെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.