പോക്സോ കേസ് കെട്ടിച്ചമച്ചത്; വയോധികനെ വെറുതെവിട്ടു
text_fieldsതിരുവനന്തപുരം: കെട്ടിച്ചമച്ച പരാതിയിൽ പോക്സോ കേസ് പ്രതിയായ വയോധികനെ ആറ്റിങ്ങൽ സെഷൻസ് കോടതി (സ്പെഷ്യൽ പോക്സോ കോടതി) ജഡ്ജ് സി.ആർ. ബിജുകുമാർ കുറ്റവിമുക്തനാക്കി.2020ൽ പോത്തൻകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അയൽവാസിയായ ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചെന്നുമായിരുന്നു പൗഡിക്കോണം സ്വദേശിയായ കൂലിപ്പണിക്കാരനായ വയോധികനെതിരായ പരാതി.
ജാമ്യത്തിലിറങ്ങിയ ഇയാൾക്ക് കേസ് നടത്താൻ നിവൃത്തിയില്ലാത്തതിനാൽ വീണ്ടും അറസ്റ്റിലായി. ഇതറിഞ്ഞ അഭിഭാഷകൻ രാജ് മുരളി ഹാജരായി. 17 സാക്ഷികളെ ഹാജരാക്കിയെങ്കിലും പ്രോസിക്യൂഷന് തെളിയിക്കാനാകാത്തതിനാലാണ് കോടതി നിരപരാധിയെന്ന് വിധിച്ചത്. മൊബൈലിൽ വീഡിയോ കണിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ ഡയൽപാഡുള്ള പഴയ ഫോണാണ് അദ്ദേഹം ഉപയോഗിച്ചിരുന്നതെന്നും സംഭവ ദിവസം കുട്ടി സ്കൂളിൽ ആയിരുന്നെന്നും പ്രതിഭാഗത്തിന് തെളിയിക്കാനായി.
കെട്ടിച്ചമക്കുന്ന പോക്സോ കേസുകൾ വർധിച്ചു വരുന്നതിനിടെയാണ് ഈ സംഭവം. കുറ്റവിമുക്തനായെങ്കിലും 2020 മുതൽ 2024 വരെ നാല് വർഷ കാലയളവിലെ വിചാരണക്കിടെ അദ്ദേഹത്തിനുണ്ടായ സാമ്പത്തിക നഷ്ടവും മാനഹാനിയും നികത്താനാവുന്നതല്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.