കോവിഡ് ബോധവത്കരണ വിഡിയോകളിൽ മാറ്റം വരുത്തി പ്രചരിപ്പിക്കൽ ശിക്ഷാർഹം
text_fieldsതിരുവനന്തപുരം: കോവിഡ് ബോധവത്കരണത്തിന് ജില്ല ഭരണകൂടം തയാറാക്കുന്ന വിഡിയോകളിൽ മാറ്റം വരുത്തി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് ജില്ല കലക്ടർ ഡോ. നവ്ജ്യോത് ഖോസ. ജില്ലാ ഭരണകൂടത്തിെൻറ പേരിൽ പ്രചരിക്കുന്ന ഒരു വിഡിയോ ശ്രദ്ധയിൽപെട്ടതിെൻറ അടിസ്ഥാനത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.
2020 മേയ് 14ന് ജില്ല ഭരണകൂടം ഇറക്കിയ 'മാസ്ക്കാണ് വീരൻ' എന്ന ബോധവത്കരണ വിഡിയോയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള വിഡിയോയാണ് ഇപ്പോൾ മറ്റൊരു ആശയരൂപത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിൽ രാഷ്ട്രീയ, സാമൂഹിക, മതപരമായ പരാമർശങ്ങളുണ്ട്. ജില്ലാ ഭരണകൂടം അത്തരമൊരു വിഡിയോ തയാറാക്കിയിട്ടില്ലെന്നും ഈ വിഡിയോ ചെയ്തവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.