സഞ്ചാര സ്വാതന്ത്ര്യം നഷ്ടപെട്ട് കുഞ്ചുവീട് ലെയ്ന്‍ നിവാസികള്‍
text_fieldsമെഡിക്കല്‍ കോളജ്: കുമാരപുരം പൂന്തി റോഡിലെ കുഞ്ചുവീട് ലെയ്ന്‍ നിവാസികള്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം പിന്നിടുന്നു. കോർപറേഷൻ ആക്കുളം വാര്‍ഡില്‍ ഉള്‍പ്പെടുന്ന 150 ഓളം കുടുംബങ്ങളാണ് വികസനങ്ങളുടെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപെട്ട് കഴിയുന്നത്. വികസനത്തിന്റെ പേരില്‍ റോഡിനെ ഉഴുതുമറിച്ച് കുളമാക്കി. കുഞ്ചുവീട് ക്ഷേത്രം മുതല്‍ പൂന്തി വരെ 450 മീറ്റര്‍ റോഡാണ് സഞ്ചാര യോഗ്യമല്ലാതായത്.
2019 മുതല്‍ ദുരിതമനുഭവച്ച് വരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്തെ സീവേജിന്റെ പണി, വാട്ടര്‍ ലെയിന്‍, കെ.എസ്.ഇ.ബിയുടെ ലൈനിടല്‍, ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍ക്കായി റോഡ് വെട്ടിക്കുഴിച്ചതാണ് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചത്.
മാസങ്ങളായി നിലക്കാതെ പെയ്യുന്ന മഴയില്‍ റോഡ് ചെളിക്കുളമായി മാറി.
കാല്‍നടക്കാര്‍ക്കും വാഹന യാത്രികര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്നില്ല. മുട്ടിന് താഴെ ചളിയില്‍ പുതഞ്ഞ കാലുമായി മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുളളു. നാട്ടുകാര്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ മുട്ടാന്‍ വാതിലുകള്‍ ഒന്നും തന്നെയില്ല.
തകര്‍ന്ന റോഡിന്റെ ഒരു ഭാഗം റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ടെണ്ടര്‍ നടപടി കഴിഞ്ഞതായി പറയുന്നു. ആദ്യം പൂർത്തീകരിക്കേണ്ട ഓട നിർമാണം നടക്കാത്തത്ശക്തമായ ആക്ഷേപത്തിന് ഇടയാകുന്നു.
ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ഓട നിർമാണം അമൃത് ഫണ്ടില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിന് നടപടികള്‍ ആരംഭിച്ചതായി പറയുന്നു. തകര്‍ന്ന റോഡിന്റെ പണികള്‍ക്കായി ഒരു കോടി 96 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും വേഗം നിർമാണം പൂർത്തീകരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.