കേരളതീരത്ത് ആദ്യമായി നീലത്തിമിംഗലത്തിെൻറ ശബ്ദതരംഗം തിരിച്ചറിഞ്ഞു
text_fieldsപൂന്തുറ: കേരളതീരത്ത് ആദ്യമായി നീലത്തിമിംഗലത്തിെൻറ ശബ്ദതരംഗം ഗവേഷകര്‍ തിരിച്ചറിഞ്ഞു. വിഴിഞ്ഞത്തിനും പൂവാറിനും ഇടക്ക് ആഴക്കടലില്‍ സ്ഥാപിച്ചിരുന്ന ഹൈഡ്രോ ഫോണിലാണ് നീലത്തിമിംഗലത്തിെൻറ ശബ്ദം രേഖപ്പെടുത്തിയത്. ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നീലത്തിമിംഗലത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനത്തിന് ഇൗ ശബ്ദം സഹായകരമാകുമെന്ന് കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
കൂട്ടംകൂടല്‍, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ആശയവിനിമയത്തിനാണ് നീലത്തിമിംഗലങ്ങള്‍ ശബ്ദം പുറപ്പെടുവിക്കുന്നത്. അഹമ്മദാബാദിലെ സമുദ്ര സസ്തിനി ഗവേഷക ഡോ. ദീപാനി സുറ്റാറിയ, ഡോ. എ. ബിജുകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം മാസങ്ങളായി ഇത് സംബന്ധിച്ച ഗവേഷണം നടത്തിവരികയായിരുന്നു. ശബ്ദ ശേഖരണത്തിനായി നേരത്തേതന്നെ കടലിൽ അമ്പത് മീറ്റര്‍ മാറി ഹൈഡ്രോ ഫോണ്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതിലാണ് നീലത്തിമിംഗലത്തിെൻറ ശബ്ദം രേഖപ്പെടുത്തിയത്.
ക്ലിപ്പിൽ പതിഞ്ഞ ശബ്ദത്തിലൂടെ ഇൗ ഭാഗങ്ങളിലൂടെ ഒന്നിലേറെ നീലത്തിമിംഗലങ്ങള്‍ പോയിട്ടുെണ്ടന്നാണ് ഗവേഷകരുടെ നിഗമനം. കേരളത്തീരത്ത് നീലത്തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഗവേഷണ നിരീക്ഷണങ്ങള്‍ക്ക് വഴിതുറക്കും. എല്ലാ ജില്ലയിൽ കടലിൽ നടക്കുന്ന അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും നിരോധിത ജീവികളെ വേട്ടയാടുന്നതും തിരിച്ചടിയാകുമെന്ന് ഗവേഷകർ ഭയക്കുന്നു. നേരത്തേ കേരളതീരത്തുനിന്ന് ബ്രൈഡ് തിമിംഗലം, കില്ലര്‍ തിമിംഗലം, സ്പേം എന്നിവയുടെ സാന്നിധ്യം പലതവണ തിരിച്ചറിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.