ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു
text_fieldsവിഴിഞ്ഞം: കുടിവെള്ളം മുടങ്ങി ദിവസങ്ങളായിട്ടും ജലവിതരണം പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം കോട്ടപ്പുറം നിവാസികൾ കാഞ്ഞിരംകുളം ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു. കുടങ്ങളുമായി രാവിലെ പത്ത് മണിയോടെ എത്തിയ സ്ത്രീകൾ അടങ്ങുന്ന സംഘം വൈകീട്ട് നാലുവരെ ഓഫീസ് ഉപരോധിച്ചു. കോട്ടപ്പുറം വാർഡ് കൗൺസിലർ പനിയടി ജാേൺ നേതൃത്വം നൽകി. വ്യാഴാഴ്ച സൂപ്രണ്ടിങ് എൻജിനീയർ പ്രദേശം സന്ദർശിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. വേനൽ കടുത്തതോടെ നഗരസഭയുടെ കാട്ടേപ്പുറം, വിഴിഞ്ഞം, ഹാർബർ, വാർഡുകളിലും കോട്ടുകാൽ പഞ്ചായത്തിലെ തീരദേശ വാർഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.