മതിയായ ഫോറൻസിക് സർജന്മാരില്ല; രാത്രികാല പോസ്റ്റ്മോർട്ടത്തിന് തടസ്സങ്ങളേറെ
text_fieldsതിരുവനന്തപുരം: കേന്ദ്രം അനുമതി നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതിയും ഫോറൻസിക് സർജന്മാരുടെ എണ്ണക്കുറവുമടക്കം രാത്രികാല േപാസ്റ്റ്േമാർട്ടങ്ങൾക്ക് ആരോഗ്യവകുപ്പിന് മുന്നിൽ വെല്ലുവിളികളേറെ. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കീഴിലെ മെഡിക്കൽ േകാളജ് ആശുപത്രികളിലും ആരോഗ്യവകുപ്പിന് കീഴിലെ താലൂക്കാശുപത്രികൾ മുതൽ ജനറൽ ആശുപത്രികൾ വരെയുമാണ് നിലവിൽ പോസ്റ്റ്മോർട്ടം നടക്കുന്നത്. കണക്കെടുത്താൽ പോസ്റ്റ്മോർട്ടങ്ങളിൽ ഭൂരിഭാഗവും ആരോഗ്യവകുപ്പിന് കീഴിലാണ്.
എന്നാൽ, ഇവിടങ്ങളിലാകെട്ട നിലവിൽതന്നെ മതിയായ ഫോറൻസിക് സർജന്മാരുമില്ല. എറണാകുളമൊഴികെ മറ്റ് ജില്ലകളിലെല്ലാം ഒാരോ ഫോറൻസിക് സർജന്മാർ മാത്രമാണുള്ളത്. എറണാകുളത്താകെട്ട ജനറൽ ആശുപത്രിയിലും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമായി രണ്ട് തസ്തികയുെണ്ടന്ന് മാത്രം. മറ്റിടങ്ങളിലെല്ലാം നോൺ സ്പെഷാലിറ്റി ഡോക്ടർമാരാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
മറ്റ് സ്പെഷാലിറ്റികളിെലല്ലാം ബന്ധപ്പെട്ട ഡോക്ടർമാർക്കായി മതിയായ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഫോറൻസിക് സർജന്മാരുടെ കാര്യത്തിൽ മാത്രം വർഷങ്ങളായി ഇൗ പരിഗണന സർക്കാർ നൽകിയിട്ടില്ല. ഫോറൻസിക് മെഡിസിനിൽ യോഗ്യതയുള്ളവരുണ്ടെങ്കിലും തസ്തികയില്ലാത്തതിനാൽ മൂന്ന് വർഷത്തിലേറെയായി മറ്റ് വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരുമുണ്ട്. 2012 ൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ സർക്കുലറിൽ എല്ലാ ജില്ലകളിലും രണ്ടിൽ കുറയാത്ത ഫോറൻസിക് സർജന്മാർ നിയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
വർഷം എട്ട് കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഇത് നടപ്പായിട്ടില്ല. രാത്രികാല പോസ്റ്റ്മോർട്ടം പ്രാവർത്തികമാക്കുന്നതിന് ഷിഫ്റ്റും അവധിയുമടക്കം കണക്കാക്കിയാൽ ഒരു യൂനിറ്റിൽ ചുരുങ്ങിയത് നാല് ഡോക്ടർമാെര നിയമിക്കണം. ഒപ്പം അനുബന്ധ സ്റ്റാഫുകളും സൗകര്യങ്ങളും. ഇത് എത്രത്തോളം നടപ്പാകുമെന്ന് വ്യക്തമല്ല. പുതിയ ഉത്തരവ് പ്രകാരം റോഡപകട മരണങ്ങൾ, രോഗങ്ങളോ മറ്റോ കാരണം ആശുപത്രിയിലെത്തും മുേമ്പയുണ്ടാകുന്ന മരണം എന്നിവയിലാണ് രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താനാകുക.
അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതികളാണ് മറ്റൊരു പ്രധാന പ്രശ്നം. 2014 ൽ രാത്രികാല പോസ്റ്റ്മോർട്ടത്തിന് സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ, സൗകര്യങ്ങളില്ലായ്മമൂലം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് ഒരിടത്തും രാത്രികാല പോസ്റ്റ്മോർട്ടം നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.