മദ്യസൽക്കാരത്തിനിടെ തമ്മിലടിച്ച സി.ഐമാർക്കെതിരെ നടപടിക്ക് സാധ്യത
text_fieldsതിരുവനന്തപുരം: ഹോട്ടൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യസൽക്കാരത്തിനിടെ, പൊലീസ് തേടുന്ന ഗുണ്ടകൾക്കൊപ്പം മദ്യലഹരിയിൽ തമ്മിലടിച്ച ഇൻസ്പെക്ടർമാർക്കെതിരെ നടപടിക്ക് നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി.
നാലിന് പേരൂർക്കട വഴയിലയിലെ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഉടമ നടത്തിയ സൽക്കാരച്ചടങ്ങിലാണ് പൊലീസ് ആസ്ഥാനത്തെയും ജില്ലാ ക്രൈം ബ്രാഞ്ചിലെയും സി.ഐമാർ പങ്കെടുത്തത്.
ക്രൈംബ്രാഞ്ച് സി.ഐക്കൊപ്പം പൊലീസിന്റെ ഷാഡോ ടീം അംഗങ്ങളുമുണ്ടായിരുന്നു. ഇവർ പൊലീസ് ആസ്ഥാനത്തെ സി.ഐയെ നേരിടാനിറങ്ങിയതോടെ കൂട്ടത്തല്ലായി. തുടർന്ന് ഗുണ്ടാസംഘത്തിലെ ഒരാൾ ഇടപെട്ട് സി.ഐമാരെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
പിന്നാലെ ഒരു എസ്.പി കുടുംബസമേതം ഉടമയുടെ സൽക്കാരത്തിനെത്തിയെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിനും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിക്കും ഡി.ജി.പി നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.