തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: കൈമാറ്റ രേഖകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ കൈമാറും
text_fieldsശംഖുംമുഖം: ബുധനാഴ്ച അര്‍ധരാത്രിയോടെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിെൻറ കൈമാറ്റ രേഖകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി അദാനി ഗ്രൂപ്പിന് കൈമാറും. രാത്രി 12ന് രാജ്യാന്തര വിമാനത്തവളത്തിലെ ടെര്‍മിനലിന് മുന്‍വശം ചടങ്ങ് നടക്കും. ഇതോടെ പൂര്‍ണ അധികാരം അദാനി ഗ്രൂപ്പിന് മാത്രമായി മാറും. കൈമാറ്റ നടപടികള്‍ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് അദാനി ഗ്രൂപ്.
ടെര്‍മിനലിനു മുന്‍വശം വര്ണാലങ്കാരങ്ങളൊരുക്കും. ഇതിനുള്ള അനുമതി എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്ന് വാങ്ങി. ഒരുമാസം മുേമ്പ തന്നെ അദാനി ഗ്രൂപ് വിമാനത്താവളങ്ങളുടെ നടത്തിപ്പിെൻറ ട്രയല്‍ തുടങ്ങിയിരുന്നു. ഒരുവര്‍ഷം അദാനി ഗ്രൂപ് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്തമായിട്ടാണ് നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകുക. അദാനി ഗ്രൂപ്പിെൻറ ഓഫിസ്പ്രവര്ത്തനങ്ങള്ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ശംഖുംമുഖത്തെ അഡ്മിനിസ്ട്രേഷന് ബ്ലോക്കില്‍ പ്രേത്യക ഹാൾ അനുവദിച്ചിട്ടുണ്ട്. രണ്ടു ടെര്‍മിനലുകളിലും അദാനി ഗ്രൂപ്പിെൻറ ഓഫിസുകള്‍ ഉണ്ടാകും. പൊതുസ്വകാര്യപങ്കാളിത്ത മാതൃകയില്‍ 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിെൻറ നടത്തിപ്പ് കരാര്‍. എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയനും സംസ്ഥാന സര്‍ക്കാറും സുപ്രീംകോടതിയില്‍ കേസ് നല്‍കിയതിെൻറ വിധി വരാനിരിക്കെയാണ് വിമാനത്താവളത്തിെൻറ നടത്തിപ്പ് അദാനിഗ്രൂപ് ഏറ്റെടുക്കുന്നത്.
ട്രോളി ബാഗ് മാർച്ച്
ശംഖുംമുഖം: എയർപോർട്ട് റോഡ് സഞ്ചാരയോഗ്യമാക്കാത്ത അധികാരികൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രോളി ബാഗ് ഉരുട്ടി പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. ശംഖുംമുഖത്ത് നിന്ന് തകർന്ന റോഡ് വഴി ഡൊമസ്റ്റിക് എയർപോർട്ട് വരെ പ്രവർത്തകർ ട്രോളി ബാഗ് ഉരുട്ടിയും കാർബോർഡ് പെട്ടി തലയിൽ ചുമന്നുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡൊമസ്റ്റിക് എയർപോർട്ടിനു മുന്നിൽ ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. ശംഖുംമുഖം വീണ്ടെടുക്കാൻ സർക്കാർ നടപടി വേണമെന്നും പ്രദേശത്തെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളെ വെല്ലുവിളിക്കുന്ന നടപടി അധികാരികൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീരദേശത്തെ ജനങ്ങൾ നേരിടുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കടൽ ക്ഷോഭത്തിൽ വീടുകൾ തകർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീർ ഷാ പാലോട് അധ്യക്ഷത വഹിച്ചു.
ബഹുജന കൂട്ടായ്മ
ശംഖുംമുഖം: എയർപോർട്ട് സ്വകാര്യവത്കരണത്തിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തിന് മുന്നിൽ ബഹുജന കൂട്ടായ്മ. എൽ.ഡി.എഫിെൻറ കോർപറേഷൻ കൗൺസിലർമാർ മുതൽ എം.പിമാർ ഉൾപ്പെടെയുള്ളവർ ധർണയിൽ പങ്കാളികളാകും. എയർപോർട്ട് ആക്ഷൻ കൗൺസിൽ പ്രതിനിധികളും പങ്കെടുക്കും. വിമാനത്താവളം അദാനിക്ക് െെകമാറുന്നതിൽ പ്രതിഷേധിച്ച് ബുധനാഴ്ച എൽ.ഡി.എഫ് കേന്ദ്ര സർക്കാർ ഒാഫിസുകൾ ഉപരോധിക്കുന്നതിനൊപ്പം രാജ്ഭവന് മുന്നിൽ ധർണ നടത്തും. വിമാനത്താവളത്തിന് മുന്നിൽ നടക്കുന്ന ധർണ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.