തിരുവനന്തപുരം വിമാനത്താവളം: പുതിയ കണക്കെടുപ്പില്‍100 കോടിയുടെ നഷ്ടം
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിന് പുതിയ സാമ്പത്തിക കണക്കെടുപ്പില്‍ 100 കോടിയുടെ നഷ്ടം. 64 കോടി രൂപ ലാഭവരുമാനം ഉണ്ടായിരുന്ന വിമാനത്താവളമാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
ചരിത്രത്തിലാദ്യമായി ജീവനക്കാര്‍ക്ക് കഴിഞ്ഞമാസം ശമ്പളം കൊടുക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി മറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടിവന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളില്‍ 107 വിമാനത്താവളങ്ങളും കനത്ത നഷ്ടത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനമാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ നഷ്ടത്തിലേക്ക് പോകാന്‍ കാരണം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് വിമാനത്താവളം നഷ്ടത്തിലാെണന്ന് കാണിക്കാന്‍ സർവിസുകള്‍ പലതും വെട്ടിക്കുറച്ചുവത്രെ.
എന്നാല്‍, കോവിഡ് വ്യാപനത്തിെൻറ തുടക്കത്തില്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ സർവിസുകള്‍ നടത്താന്‍ മടിച്ചുനിന്നപ്പോള്‍ ലോകത്തിെൻറ ഏത് കോണിലേക്കും പറക്കാനും പറന്നിറങ്ങാനും അനുമതി നല്കി ലോകത്തിെൻറതന്നെ ശ്രദ്ധ പിടിച്ചുപറ്റിയ വിമാനത്താവളമാണ് തിരുവനന്തപുരം.
ഇതിന് പുറമെ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരത്തുനിന്ന് വിദേശത്തേക്ക് സർവിസ് നടത്താന്‍ വിമാനങ്ങള്‍ ഈടാക്കുന്നത് അമിത ടിക്കറ്റ് നിരക്കാണ്. അത് കോവിഡ് കാലത്തും മാറ്റമില്ലാതെ തുടരുന്നു. ഇതിന് പുറമെ നേരത്തേ 550 രൂപ യൂസേഴ്സ് ഫീ നല്‍കിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ 950 രൂപയാണ് നല്‍കേണ്ടത്. അദാനിയുടെ കൈകളിലെത്തുമ്പോള്‍ യൂസേഴ്സ് ഫീ നിരക്ക് ഇനിയും ഉയർന്നേക്കും. ഇതിന് പുറമെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വട്ടംകറങ്ങി യാത്രക്കാരും യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവരും ഇപ്പോഴും വലയുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാനായി കാത്തുനില്‍ക്കുന്നവര്‍ക്ക് ഇരിപ്പിടം പോലുമില്ലാതെ നിലത്തിരിക്കേണ്ട ഗതികേടാണ് ടെര്‍മിനലിന് മുന്‍വശത്ത്. ഇതിന് സമാനമാണ് ടെര്‍മിനലിനുള്ളിലെ അവസ്ഥയും.
സ്ത്രീകള്‍ ഉൾപ്പെെട പ്രായമായ യാത്രക്കാര്‍ വിമാനങ്ങളില്‍ വന്നിറങ്ങി എമിേഗ്രഷന്‍ പരിശോധനകള്‍ കഴിഞ്ഞ് ലഗേജിനായി കാത്ത് നില്‍ക്കുന്നവര്‍ക്ക് ഒന്ന് ഇരിക്കാന്‍പോലും സംവിധാനങ്ങളില്ലാത്ത കാരണം പലരും ടെര്മിലിനുള്ളില് നിലത്താണ് ഇരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.