Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightശു​ചീ​ക​ര​ണ...

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി

text_fields
bookmark_border
insurance
cancel

തി​രു​വ​ന​ന്ത​പു​രം: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ദേ​ശീ​യ സ​ഫാ​യി ക​രം​ചാ​രീ​സ് ക​മീ​ഷ​നും ഇ​ന്ത്യ പോ​സ്റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റും സം​യു​ക്ത​മാ​യി അ​ന്ത്യോ​ദ​യ ശ്ര​മി​ക് സു​ര​ക്ഷ​പ യോ​ജ​ന എ​ന്ന പേ​രി​ൽ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ആ​രം​ഭി​ച്ച​താ​യി ക​മീ​ഷ​ൻ അം​ഗം ഡോ. ​പി.​പി. വാ​വ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​നു​ശേ​ഷം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

499 രൂ​പ​യാ​ണ് അ​ന്ത്യോ​ദ​യ ശ്ര​മി​ക് സു​ര​ക്ഷ യോ​ജ​ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ വാ​ർ​ഷി​ക പ്രീ​മി​യം. ദേ​ശീ​യ സ​ഫാ​യി ക​രം​ചാ​രീ​സ് ഫി​നാ​ൻ​ഷ്യ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ വ​ഴി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ർ​ഷി​ക-​വ്യാ​വ​സാ​യി​ക-​സേ​വ​ന മേ​ഖ​ല​ക​ളി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും ഡോ. ​വാ​വ പ​റ​ഞ്ഞു. ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫി​സ​ർ ഗോ​പി കൊ​ച്ചു​രാ​മ​ൻ, ഇ​ന്ത്യ പോ​സ്റ്റ് പേ​യ്‌​മെ​ന്റ് ബാ​ങ്ക് ചീ​ഫ് മാ​നേ​ജ​ർ എം. ​മു​രു​കേ​ശ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaning workersAccident Insurance
News Summary - Accident Insurance Scheme for Cleaning workers
Next Story