ലഹരിക്കെതിരെ എയർ വെറ്ററൻസ് അസോസിയേഷൻ വാക്കത്തോൺ സംഘടിപ്പിച്ചു
text_fieldsതിരുവനന്തപുരം: എയർ വെറ്ററൻസ് അസോസിയേഷൻ (എ.വി.എ) ഡ്രഗ്സ് ദുരുപയോഗത്തിനെതിരെ അവബോധം നൽകുന്നതിനായി തിരുവനന്തപുരം മാനവീയം വീഥി മുതൽ പാളയം രക്ത സാക്ഷി മണ്ഡപം വരെ വാക്കത്തോൺ സംഘടിപ്പിച്ചു. ഞായർ രാവിലെ 7.30ന് മാനവീയം വീഥിയിൽ മുൻ ഐ.ജി എസ്. ഗോപിനാഥ് ഫ്ലാഗ് ഓഫ് ചെയ്തു.
അസോസിയേഷൻ പ്രസിഡന്‍റ് വേണു വടക്കേടം, സെക്രട്ടറി കെ.എസ്. സുനിൽ, ജില്ല പ്രസിഡന്‍റ് യു. സത്യൻ എന്നിവർ സംസാരിച്ചു. മറ്റ് വിമുക്തഭട സംഘടനകളായ അഖിൽ ഭാരതീയ പൂർവ് സൈനിക് സേവ പരിഷത്ത്, ഇന്ത്യൻ നേലൽ വെറ്ററൻസ് സൊസൈറ്റി, സാമൂഹ്യ സന്നദ്ധ സംഘടനകളായ ലയൺസ് ക്ലബ് ഇന്‍റർനാഷണൽ, ജെ.സി.ഐ തിരുവനന്തപുരം എന്നിവരും ഭാഗമായി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ വാക്കത്തോണിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് എക്സൈസ് ജോയിന്‍റ് കമീഷണർ ബി. രാധാകൃഷ്ണൻ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.