ഓർമകൾ തേടി വിദ്യാലയ തിരുമുറ്റത്ത് അവർ ഒത്തുചേർന്നു
text_fieldsതിരുവനന്തപുരം: 75 വയസ്സിലധികം പ്രായമുള്ള പൊന്നമ്മ ടീച്ചറും എ.എ. തോമസ് സാറും അന്നമ്മ ടീച്ചറും ഒക്കെ ഒരിക്കൽ കൂടി വിദ്യാലയ തിരുമുറ്റത്ത് ഒത്തുകൂടി. സെൻറ് മേരിസ് അശീതി റിട്ടയറിങ് ടീച്ചേഴ്സിന്റെ (സ്മാർട്ട് ) ആതിഥേയത്വത്തിൽ പട്ടം സെന്റ് മേരീസിലായിരുന്നു മുൻ അധ്യാപകരുടെ ഒത്തുചേരൽ. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിരമിച്ച നൂറിലധികം അധ്യാപകരാണ് സംഗമത്തിൽ പങ്കെടുത്തത്.
30 വർഷത്തിലേറെയായി വിശ്രമ ജീവിതം നയിക്കുന്ന പൊന്നമ്മ ടീച്ചറേയും ആദ്യ പ്രിൻസിപ്പലായിരുന്ന എ.എ. തോമസ് സാറിനേയും കണ്ടപ്പോൾ പിൻതലമുറ അധ്യാപകർക്ക് പറയാനേറെയുണ്ടായിരുന്നു. അവസാന വർഷം വിരമിച്ച പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ ഡി.സിയും വൈസ് പ്രിൻസിപ്പൽ എബി എബ്രഹാമും ചടങ്ങിന് നേതൃത്വം നൽകി.
എല്ലാവരേയും എതിരേൽക്കാൻ പ്രിൻസിപ്പൽ ഫാ.ടി. ബാബുവും വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസും ഒപ്പം കൂടി. സ്മാർട്ട് പ്രസിഡന്റ് എ.എ. തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം.എസ്.സി സ്കൂൾ കറസ്പോണ്ടൻറ് ഫാ. ഡോ. വർക്കി ആറ്റുപുറത്ത്, ഫാ. ഡോ. സി.സി. ജോൺ, ഫാ. ബാബു. ടി, എബി എബ്രഹാം, ബിജോ ഗീവർഗീസ്, അമ്മിണി ശാമുവൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.