എയ്ഡ്‌സ് രോഗികൾക്ക് ബി.പി.എൽ റേഷൻ കാർഡ്: നടപടി വേഗത്തിലാക്കുമെന്ന് കലക്ടർ
text_fieldsതിരുവനന്തപുരം: ജില്ലയിലെ എയ്ഡ്‌സ് രോഗികളുടെ പുനരധിവാസവും ചികിത്സാ പുരോഗതിയും വിലയിരുത്താൻ ജില്ല കലക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന TDNP+ കെയർ ആൻഡ് സപ്പോർട്ട് സെന്ററിന്റെ പ്രവർത്തനം യോഗം വിലയിരുത്തി.
ജില്ലയിലെ മുഴുവൻ എച്ച്.ഐ.വി ബാധിതരെയും ചികിത്സക്ക് എത്തിക്കണമെന്ന് കലക്ടർ നിർദേശിച്ചു. രോഗികൾക്ക് ബി.പി.എൽ റേഷൻ കാർഡ് നൽകാനുള്ള നടപടികൾ വേഗം പൂർത്തീകരിക്കണം. ഇവരുടെ പോഷകാഹാര വിതരണത്തിനായി കൂടുതൽ തുക വിനിയോഗിക്കാനും കലക്ടർ നിർദേശിച്ചു.
സ്വന്തമായി ഭൂമിയുള്ളതും വീടില്ലാത്തതുമായ രോഗികളെ കണ്ടെത്തി ലൈഫ് പദ്ധതിയിൽ ഉൾപെടുത്താൻ നടപടി സ്വീകരിക്കാൻ ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
അർഹരായ എല്ലാ രോഗികൾക്കും ചികിത്സാ സഹായവും രോഗ ബാധിതരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പും ലഭ്യമാക്കുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.
യോഗത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ബോസ്‌ലെ, ജില്ല പഞ്ചായത്ത് സെക്രട്ടറി റോയ് മാത്യു, ആർ.എം.ഒ ഡോ. മോഹൻ റോയ്, എസ്.എം.ഒ ഡോ. ഷൈലജ, TDNP+ േപ്രാജക്ട് ഡയറക്ടർ സന്ധ്യ ശരത്, േപ്രാജക്ട് കോഓഡിനേറ്റർ പി. സലിം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.