വീട്ടമ്മയുടെ മാലയും ഫോണും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
text_fieldsപൂവാർ: വീട്ടിൽ അതിക്രമിച്ചുകയറി കത്തി കാട്ടി വീട്ടമ്മയുടെ മാലയും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ കഞ്ചാംപഴിഞ്ഞി ആയിരംതൈ വീട്ടിൽ വിനീത് (26), സഹോദരൻ വിനീഷ് (28) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
കഞ്ചാംപഴിഞ്ഞി സ്വദേശിനിയായ 61 കാരിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതികൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണമാലയും ചെറുമകന്റെ മൊബൈൽ ഫോണും കവർന്ന് കടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂവാർ സി.ഐ മിഥുൻ, എസ്.ഐമാരായ അഭയകുമാർ, ബാബു, ഗിരീഷ് കുമാർ, ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.