തമിഴ്നാട്ടിൽ മാലിന്യം തള്ളിയത് നഗരസഭ അംഗീകൃത ഏജൻസിയെന്ന് സ്ഥിരീകരണം
text_fieldsതിരുവനന്തപുരം: തമിഴ്നാട് തിരുനെൽവേലിയിൽ മാലിന്യം നിക്ഷേപിച്ചത് നഗരസഭ അംഗീകൃത ഏജൻസി തന്നെയെന്ന് സമ്മതിച്ച് നഗരസഭ. ചൊവ്വാഴ്ച ചേർന്ന കൗൺസിലിലാണ് മേയർ ആര്യാ രാജേന്ദ്രൻ ഇക്കാര്യം സമ്മതിച്ചത്. നഗരസഭ അറിയാതെയാണ് മാലിന്യം തള്ളിയതെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും മേയർ കൗൺസിലിൽ അറിയിച്ചു.
നഗരസഭ തലത്തിൽ ജൈവമാലിന്യമെടുക്കാൻ നിയോഗിച്ച ഏജൻസിയാണ് സൺ ഏജ് സൊല്യൂഷൻസ്. ഇവർ നഗരസഭയ അറിയാതെ ആർ.സി.സിയുമായും മറ്റ് രണ്ട് സ്വകാര്യ ഏജൻസികളുമായും അജൈവമാലിന്യ ശേഖരണത്തിന് കരാറുണ്ടാക്കി. തുടർന്ന് ജി.പി.എസ് പോലും ഘടപ്പിക്കാതെ മാലിന്യമെന്ന് തോന്നാത്ത വിധത്തിൽ അടച്ചുമൂടിയ വാഹനത്തിൽ തമിഴ്നാട്ടിൽ എത്തിക്കുകയായിരുന്നു.
അവിടെ ഏജൻസി തന്നെ ഉപകരാർ നൽകിയ വാഹനത്തിൽ ഇത് പല സ്ഥലങ്ങളിലായി വലിച്ചെറിയും.
ആർ.സി.സിയുടെയും സ്വകാര്യ ആശുപത്രിയുടെയും മാലിന്യശേഖരണത്തിൽ കൃത്യമായ തരംതിരിക്കലില്ലാത്തത് കാരണം ഉപയോഗിച്ച സൂചിയുടെ ഭാഗമടക്കം കാണപ്പെട്ടു. ഇതാണ് കേരളത്തിൽ നിന്നുള്ള മാലിന്യമാണെന്ന് തിരിച്ചറിയാൻ കാരണമായത്.
അതേസമയം പട്ടികജാതിവിഭാഗത്തില്‍പ്പെട്ട മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ 75,000 രൂപ വീതം 22 ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു. പട്ടികജാതി വിഭാഗത്തിൽപെട്ട സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 24 വനിതകള്‍ക്ക് വിവാഹധനസഹായമായി 1,25,000 രൂപ വീതം അനുവദിക്കും.
നഗരസഭപരിധിയില്‍ ഉള്‍പ്പെട്ട 325 ഗുണഭോക്താക്കള്‍ക്ക് വിവിധ സാമൂഹിക സുരക്ഷ പെന്ഷന് ഇനത്തില്‍ തുക അനുവദിക്കുന്നതിനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.