കല്ലറയിൽ പശു ചത്തു; പേവിഷ ബാധയെന്ന് സംശയം
text_fieldsകല്ലറ: പാൽ കറവയുണ്ടായിരുന്ന പശു ചത്തത് പേവിഷബാധയേറ്റതാണെന്ന് സംശയം. തുടർന്ന് പാൽ ഉപയോഗിച്ച 29 പേർ കല്ലറ ഗവ. ആശുപത്രിയിലും വീട്ടുടമയടക്കം നാലുപേർ തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തേടി. കല്ലറ വെള്ളംകുടി കാരംകുളത്ത് വീട്ടിൽ ഷീജാകുമാരിയുടെ പശുവാണ് കഴിഞ്ഞ ദിവസം ചത്തത്. മൃഗാശുപത്രിയിൽനിന്ന് ഡോക്ടറെത്തി പരിശോധിച്ചപ്പോൾ പേവിഷബാധയുടെ ലക്ഷണങ്ങളെന്ന സൂചനയാണ് ലഭിച്ചത്. 21 ദിവസം മുമ്പ് സമീപത്തെ വീട്ടിലെ പട്ടി പേവിഷബാധയേറ്റ് ചത്തിരുന്നു. ഈ പട്ടി തൊഴുത്തിലും കയറിയിരുന്നു.
ഇതാണ് പേവിഷബാധയുടെ ലക്ഷണങ്ങളാണെന്ന് സംശയിക്കാൻ കാരണം. പാൽ ഉപയോഗിച്ച 29 പേരും കല്ലറ തറട്ട ആശുപത്രിയിൽനിന്നും വാക്സിൻ എടുത്തു. പശുവിന്റെ ഉടമ ഷീജാകുമാരി, മകൾ, മകൻ, മരുമകൻ എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.