ശവസംസ്കാരത്തെച്ചൊല്ലി തർക്കം സംഘർഷത്തിലെത്തി; രണ്ടുപേർക്ക് പരിക്ക്
text_fieldsകഴക്കൂട്ടം: കഴക്കൂട്ടത്ത് ബന്ധുക്കളായ തമിഴ്നാട് സ്വദേശികൾ ഏറ്റുമുട്ടി. രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഒരാൾക്ക് കുത്തേറ്റു. ഒരാൾക്ക് തലക്കാണ് പരിക്ക്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം മുരുക്കുംപുഴയിൽ ട്രെയിൻ തട്ടി മരിച്ച സ്ത്രീയുടെ സംസ്കാരവുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
തെങ്കാശി സ്വദേശികളായ മുരുകൻ (27), മണികണ്ഠൻ (27) എന്നിവർക്കാണ് പരിക്കേറ്റ്. വയറിൽ കുത്തേറ്റ മുരുകന്റെ നില ഗുരുതരമാണ്. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ മണികണ്ഠന് തലക്കാണ് പരിക്ക്.
ഇവരുടെ ബന്ധുവായ അന്തോണി (65) എന്ന സ്ത്രീ തിങ്കളാഴ്ച മുരുക്കുപുഴ റെയിൽവേ ക്രോസിൽവെച്ച് ട്രെയിൻ തട്ടി മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകാതെ മുട്ടത്തറയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചത്. ഇതിനിടെയുണ്ടായ തർക്കത്തെതുടർന്ന് കഴക്കൂട്ടം കരിയിൽ വാടകക്ക് താമസിക്കുന്ന സത്യരാജിനെ ബന്ധു മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. തുടർന്ന് ആറു മണിയോടെ സത്യരാജിന്റെ സംഘം പ്രത്യാക്രമണം നടത്തി. നാട്ടുകാർ അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
ആക്രിക്കച്ചവടവും മത്സ്യബന്ധനവും നടത്തുന്നവരാണ് ഇവർ. കഴക്കൂട്ടം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.