ഇ.കെ. നായനാർ ചാരിറ്റബ്ൾ ട്രസ്‌റ്റ് ആസ്ഥാനം ഉദ്‌ഘാടനം ചെയ്തു; നിരാലംബരുടെ കണ്ണീരൊപ്പുന്നതായിരുന്നു ഇ.കെ. നായനാരുടെ രാഷ്ട്രീയം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിരാലംബരുടെ കണ്ണീരൊപ്പുകയെന്നതായിരുന്നു ഇ.കെ. നായനാരുടെ രാഷ്ട്രീയമെന്നും അദ്ദേഹത്തിന്‍റെ ജീവിതം പാവപ്പെട്ടവർക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ഇ.കെ. നായനാർ ചാരിറ്റബ്ൾ ട്രസ്‌റ്റിന്‍റെ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള രോഗികൾ ചികിത്സക്കായി തിരുവനന്തപുരത്ത് എത്താറുണ്ട്. പ്രത്യേക സഹായം ആവശ്യമുള്ളവർക്ക് ഇ. കെ. നായനാർ ചാരിറ്റബ്ൾ ട്രസ്‌റ്റ് അഭയമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ജനകീയ സർക്കാറിനെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങൾ രാജ്‌ഭവൻ കേന്ദ്രീകരിച്ചും ആരംഭിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
ഇ.കെ. നായനാർ ചാരിറ്റബ്ൾ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിൽ സാന്ത്വന പരിചരണ പ്രവർത്തനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മാനേജിങ് ട്രസ്‌റ്റിയുമായ ആനാവൂർ നാഗപ്പൻ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻ മാനേജിങ് ട്രസ്‌റ്റി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. സീമ, എ.എ. റഹീം എം.പി, വി. ജോയി എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, സി. അജയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.