ഇനി അതിവേഗ നിരീക്ഷണം; തീരസംരക്ഷണ സേനക്ക് കരുത്തായി 'അനഘ് '
text_fieldsവിഴിഞ്ഞം: അനഘ് (ഐ.സി.ജി.എസ് (ഐ.സി.ജി.എസ് - 246) വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി. കേരള അഡീഷനൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഡോ. വി. വേണു ചടങ്ങിൽ മുഖ്യാതിഥിയായി. തീരദേശ സുരക്ഷ വർധിപ്പിക്കാനും തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ കാര്യക്ഷമമാക്കാനും ഈ കപ്പൽ സഹായകരമാകുമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി പറഞ്ഞു. കേരളത്തിന്റെയും മാഹിയുടെയും ചുമതലയുള്ള തീരസംരക്ഷണസേന മേഖല കമാൻഡർ, വിഴിഞ്ഞം തീരസംരക്ഷണസേന കമാൻഡർ, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ, ശംഖുംമുഖം എയർഫോഴ്സ് സ്റ്റേഷൻ ചീഫ് ഓപറേഷൻ ഓഫിസർ, അനഘിന്റെ കമാൻഡിങ് ഓഫിസർ, കലക്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയിൽ ഈ പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഷിപ്പിങ് ഹബ്ബായി മാറുമെന്നതിനാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപരമായ ആവശ്യകത മുൻകൂട്ടി കണ്ടാണ് കപ്പൽ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായതെന്ന് സേനയുടെ കേരള-മാഹി മേഖല കമാൻഡർ ഡി.ഐ.ജി എൻ. രവി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ ശേഷിയുള്ള ഐ.സി.ജി.എസ് (ICGS) അനഘ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമിച്ച കപ്പലാണ്. 15 ദിവസം തുടർച്ചയായി കടലിൽ തങ്ങാൻ ശേഷിയുള്ള കപ്പലിൽ ആയുധങ്ങളും തിരച്ചിൽ, രക്ഷാപ്രവർത്തന ഉപകരണങ്ങളും സജ്ജമാണ്. കമാൻഡന്റ് അമിത് ഹൂഡയുടെ നേതൃത്വത്തിൽ അഞ്ച് ഉദ്യോഗസ്ഥരും 33 ജീവനക്കാരുമാണ് കപ്പലിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.