വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തിയാല്‍ പിഴ
text_fieldsബാലരാമപുരം: വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി സാധനങ്ങള്‍ വാങ്ങുന്നതിനിടെ ബാലരാമപുരം പൊലീസ് പിഴ ഈടാക്കുന്നതായി ആക്ഷേപം. സ്കൂളുകളില്‍ കുട്ടികളെ കൊണ്ടുവിടുന്നതിനായി റോഡരികില്‍ വാഹനം നിര്‍ത്തി പോയി തിരികെ വരുമ്പോഴും പെറ്റി ഈടാക്കുന്നത് പതിവാണ്. നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കാതെ പിഴയീടാക്കുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ മെബൈലില്‍ പകര്‍ത്തി പോയശേഷം ഓണ്‍ലൈന്‍ പിഴയാണ് ഈടാക്കുന്നത്.
എന്നാല്‍ മാസങ്ങളായി റോഡരികില്‍ അനധികൃതമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ബാലരാമപുരം പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നില്‍ പൊലീസുകാരുടെ സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നതിനും പിഴയീടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നോ പാര്‍ക്കിങ് ഏരിയ തിരിച്ചറിയുന്നതിനായി ബോര്‍ഡ് സ്ഥാപിച്ചശേഷം പിഴയീടാക്കണമെന്നും ആവശ്യമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.