മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞു
text_fieldsആറ്റിങ്ങൽ: പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് ഹാർബറിലേക്ക് വരവെ കല്യാണിമാത എന്ന ബോട്ട് ശക്തമായ തിരയിൽ മറിയുകയായിരുന്നു.
ഉടമയായ അഞ്ചുതെങ്ങ് സ്വദേശി വിജയനൊപ്പം ജോൺ, റോഷിൻ എന്നിവരാണ് ഉണ്ടായിരുന്നത്. ഇവർ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. ഭാഗികമായി വെള്ളത്തിൽ മുങ്ങിക്കിടന്ന ബോട്ട് കോസ്റ്റൽ പൊലീസും മത്സ്യ തൊഴിലാളികളും ചേർന്ന് ഏറെ പണിപ്പെട്ടാണ് കരക്കടുപ്പിച്ചത്.
അഞ്ചുതെങ്ങ് കോസ്റ്റൽ എസ്.എച്ച്.ഒ കണ്ണൻ, എസ്.ഐ ജോയി, രാജു, സജി അലോഷ്യസ്, ഷെർജിൻ മണി, പ്രവീൺ സിറിൾ, കോസ്റ്റൽ വാർഡന്മാരായ സിറാജ്, ജോജി, വർഗീസ്, ടെറിൻ എന്നിവരും മത്സ്യതൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ബോട്ട് ഹാർബറിലേക്ക് മാറ്റി. വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. ബോട്ടിനും സാരമായി കേടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.