തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് പ്രതിസന്ധികളേറെ
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് പ്രതികൂല ഘടകങ്ങള്‍ നിരവധി. ഓള്സെയിൻറ്സ് മുതല്‍ വേളി വരെയുള്ള ഭാഗത്തെ ഉയരം കൂടിയ തെങ്ങിന്‍കൂട്ടവും മുട്ടത്തറ പൊന്നറ പാലത്തിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങളും ടൈറ്റാനിയം ഫാക്ടറിയിലെ ഉയരം കൂടിയ ചിമ്മിനിയും റണ്‍വേയുടെ കാഴ്ച മറയ്ക്കുന്നതിനൊപ്പം വിമാനങ്ങള്‍ക്ക് ഭീഷണിയായി പട്ടം പറത്തലും പക്ഷികളുടെ പറക്കലും.
ഇത്തരം സംഭവങ്ങള്‍ കാരണം സുഗമമായി വിമാനങ്ങള്‍ ഇറക്കാന്‍ കഴിയിെല്ലന്നുകാട്ടി െപെലറ്റുമാർ നേരത്തേ തന്നെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതികള്‍ നല്‍കിയിരുന്നു.
ഇത്തരം പരാതികളെ കുറിച്ച് ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷെൻറ സുരക്ഷവിഭാഗം നടത്തിയ ഓഡിറ്റില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. ഇത്തരം സംഭവങ്ങള്‍ കാരണം വിമാനത്താവളത്തില്‍ നിലവിലുള്ള റണ്‍വേ മുഴുവനായി ഉപയോഗിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
നിലവില്‍ തിരുവനന്തപുരം വിമാനത്താളത്തിലെ റണ്‍വേയുടെ നീളം 3.398 കി.മീറ്ററാണ്. ഇതില്‍ ഓള്സെയിൻറ്സ് ഭാഗത്തുള്ള റണ്‍വേയുടെ 200 മീറ്ററും മുട്ടത്തറ ഭാഗത്തുള്ള 450 മീറ്ററും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയുന്നിെല്ലന്നാണ് പൈലറ്റുമാരുടെ പരാതി.
ഓള്സെയിൻറ്സ് മുതല്‍ വേളി വരെയുള്ള ഭാഗങ്ങളില്‍ മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്കെടുപ്പ് നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഫയലില്‍ ഉറങ്ങി.
ടൈറ്റാനിയം ചിമ്മിനിയുടെ ഉയരം കുറയ്ക്കുന്നത് സര്‍ക്കാര്‍ ഇനിയും ഗൗരവമായെടുത്തിട്ടില്ല. സിഗ്നല്‍ കിട്ടിക്കഴിഞ്ഞാല്‍ മണിക്കൂറില്‍ 850 കി.മീറ്റര്‍ വേഗത്തില്‍ സെക്കൻഡുകള്‍ കൊണ്ടാണ് വിമാനങ്ങള്‍ റണ്‍വേയിലേക്കെത്തുന്നത്.
ഉയര്‍ന്ന നിര്‍മിതികള്‍ കണ്ടാല്‍ പൈലറ്റിന് വിമാനം പെെട്ടന്ന് നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഇത് കണക്കിലെടുത്ത് വിദേശ പൈലറ്റുകള്‍ സാഹസത്തിന് മുതിരാറില്ല. മുട്ടത്തറഭാഗത്തെ ലാന്‍ഡിങ് അപകടകരമാെണന്നാന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നേരത്തേ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഒരു മതില് മാത്രം അകലെയുള്ള പാലത്തില്‍ വലിയൊരു വാഹനം നിര്‍ത്തിയിട്ടാല്‍ ഇ ഭാഗത്തെ ലാന്‍ഡിങ് അപകടകരമാെണന്ന് സുരക്ഷ പരിശോധനയില്‍ കെണ്ടത്തിയിരുന്നു. പക്ഷിയിടി കാരണം അപകടങ്ങള്‍ക്കുള്ള സാഹചര്യം കൂടുതലാെണന്ന് പൈലറ്റുമാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.