കുപ്രസിദ്ധ ഗുണ്ട അരുൺ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: പുത്തന്‍പാലം വിഷ്ണു വധക്കേസിലെ ഒന്നാംപ്രതിയായ കുപ്രസിദ്ധ ഗുണ്ട അരുണിനെ (27) കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മൂന്നാം തവണയാണ് ഗുണ്ടാനിയമപ്രകാരം പേട്ട പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
കണ്ണമ്മൂല സ്വദേശിയായ ഇയാൾക്കെതിരെ പേട്ട, മെഡിക്കൽ കോളജ്, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഗുണ്ടാ ആക്രമണം, കൊലപാതകശ്രമം, ആയുധ നിയമലംഘനം, സ്ഫോടകവസ്തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതിന് 14ഓളം കേസുകൾ നിലവിലുണ്ട്.
ണ്ടാംപ്രാവശ്യം ഗുണ്ടാനിയമപ്രകാരം ആറു മാസം കരുതൽ തടങ്കലിൽ കഴിഞ്ഞ് 2018 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. അതിനുശേഷം പാൽക്കുളങ്ങര സ്വദേശി നീരജിെൻറ വീട്ടിൽ മാരകായുധങ്ങളുമായി അരുണിെൻറ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും വിഷ്ണു വധക്കേസിലെ സാക്ഷിയായ കൊല്ലപ്പെട്ട വിഷ്ണുവിെൻറ ബന്ധുവായ സ്ത്രീയുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയ കേസിലും ഇയാൾ പ്രതിയാണ്.
ഒടുവിൽ കഴിഞ്ഞ നവംബറിൽ കണ്ണമ്മൂല സ്വദേശി രഞ്ജിത്തിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു.
പേട്ട എസ്.എച്ച്.ഒ സുബിലാൽ, എസ്.ഐ മാരായ നിയാസ്, നിതീഷ്, സി.പി.ഒ മാരായ അനീഷ്, വിപിൻ, ഷമി, ബെന്നന്‍, രജനി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.