കേബിളിൽകുടുങ്ങി ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നത് പതിവ്
text_fieldsആറ്റിങ്ങൽ: വൈദ്യുതി പോസ്റ്റുകളിലൂടെ കടന്നുപോകുന്ന സ്വകാര്യ കമ്പനികളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ അപകടമുണ്ടാക്കുന്നു.
ആറ്റിങ്ങൽ നഗരത്തിലും സമീപ പഞ്ചാത്തുകളിലുമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും അതിന്റെ അനുബന്ധ ഉപകരണമായ ബൂസ്റ്ററും മറ്റും അപകടകരമായ വിധം സ്ഥാപിച്ചിരിക്കുന്നത്. താഴ്ത്തി സ്ഥാപിച്ചിരിക്കുന്നത് കാരണം ഇരുചക്രവാഹനത്തിനും കാല്‍നട യാത്രക്കാര്‍ക്കും ഭീക്ഷണിയാകുന്നു.
വളരെ നീളത്തിലുള്ള കേബിള്‍ പോസ്റ്റിന്റെ താഴെ അലക്ഷ്യമായി കമ്പിയില്‍ കോര്‍ത്ത നിലയിലാണ് പലസ്ഥലത്തുമുള്ളത്. അടുത്തകാലം വരെ പോസ്റ്റിന്റെ മുകൾഭാഗത്ത് സ്ഥാപിച്ചിരുന്ന കേബിളും ബൂസ്റ്ററും പലഭാഗത്തും ഇപ്പോള്‍ പോസ്റ്റിന്റെ ചുവട്ടിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇങ്ങനെയുള്ള കേബിള്‍ വയറില്‍ കുരുങ്ങി ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപെടുന്നതും പതിവാണ്. ചിറയിൻകീഴ് നഗരത്തിലും ഇടറോഡുകളിലും നിരന്തരം ഇത്തരം അപകടം ഉണ്ടാകുന്നു.
കെ.എസ്.ഇ.ബി അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം പ്രവര്‍ത്തികള്‍. ഉയരത്തില്‍ സ്ഥാപിച്ചാല്‍ പോസ്റ്റിൽ കയറി അറ്റകുറ്റപ്പണികൾ നത്തുന്നത് ബുദ്ധിമുട്ടാവുമെന്നതിനാൽ ലാഭം നോക്കി കേബില്‍ താഴ്ത്തി സ്ഥാപിക്കുകയാണത്രെ. കേബിളും അനുബന്ധ ഉപകരണവും പല പോസ്റ്റുകളിലും അപകടകരമായ രീതിയില്‍ റോഡിലേക്ക് തള്ളിയും അയഞ്ഞുമാണ് നില്‍ക്കുന്നത്.
വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പലപ്പോഴും ഇതില്‍ കുരുങ്ങിപൊട്ടാറുണ്ട്. ശനിയാഴ്ച ചിറയിന്‍കീഴ് ചക്കുവിളാകത്തിന് സമീപം കേബിളില്‍ തട്ടി ബൈക്ക് അപകടത്തിൽപെട്ടു. ചിറയിന്‍കീഴ് വലിയകട കാര്‍ത്തിയായനി വിലാസത്തില്‍ റിനു(42)വിന് ഗുരതര പരിക്കേൽക്കുകയും ചെയ്തു. റോഡിലേക്ക് നീണ്ടുകിടന്ന കേബിളിൽ കുരുങ്ങി വീഴുകയായിരുന്നു. നാട്ടുകാര്‍ റിനുവിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചു.
ആറ്റിങ്ങൽ നഗരത്തിൽ കേബിളുകൾ കൂടിയതോടെ പോസ്റ്റുകളിലെ തീപിടിത്തവും അടിക്കടിയുണ്ടാവുന്നു. കെ.എസ്.ഇ.ബി കേബിൽ വലിക്കുന്നതിന് നിയമാനുസൃതം അനുമതി നൽകുന്നുണ്ട്. ഇതിന് കൃത്യമായി മാനദണ്ഡങ്ങളും പറയുന്നുണ്ട്.
ഇതെല്ലാം ലംഘിച്ചാണ് കേബിളുകൾ പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്നത്. അനുവാദത്തോടെ സ്ഥാപിച്ചതും അനധികൃതമായി സ്ഥാപിച്ചതും ഏതെന്ന് കണ്ടെത്താൻ ഇപ്പോൾ കെ.എസ്.ഇ.ബിക്കും കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.