കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉടൻ പൊതുജനത്തിന് തുറന്നു കൊടുക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: പൊതുജനത്തെ ദുരിതത്തിലാക്കി 2018 ഡിസംബറിൽ തുടങ്ങിയ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഇനിയും പൊതുജനത്തിന് തുറന്നു കൊടുക്കാത്തത് കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന പ്രഖ്യാപനം നാല് വർഷം പൂർത്തിയാകുന്ന വേളയിലും നടപ്പാക്കിയിട്ടില്ല.
നവംബർ 15ന് ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വീണ്ടും പറ്റിച്ചിരിക്കുകയാണ് സർക്കാർ. ടെക്നോപാർക്ക് ഉൾപ്പെടെ വികസനമേഖലയായ കഴക്കൂട്ടത്തെ ഗതാഗതകുരുക്കിലാക്കിയത് സർക്കാരിന്റെ അനാസ്ഥയാണ്. എത്രയും വേഗം പാത ഗതാഗതത്തിന് തുറന്നു കൊടുത്തില്ലെങ്കിൽ ശക്തമായ ജനകീയപ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്
വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. ജില്ലാ പ്രസിഡന്റ് എൻ. എം അൻസാരി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ, വൈസ് പ്രസിഡന്റുമായ മധു കല്ലറ, അഷ്റഫ് കല്ലറ, സെക്രട്ടറിമാരായ മെഹബൂബ് ഖാൻ പൂവാർ, മുംതാസ് ബീഗം റ്റി.എൽ, ട്രഷറർ ഗഫൂർ മംഗലാപുരം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.