മദ്യവിൽപന നടത്തിയയാൾ അറസ്റ്റിൽ
text_fieldsശ്രീകാര്യം: ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്ന് വൻതോതിൽ വിദേശമദ്യം വാങ്ങി അവധി ദിവസങ്ങളിൽ വിൽപന നടത്തിവന്നയാൾ അറസ്റ്റിൽ. ശ്രീകാര്യം വികാസ് നഗർ സ്വദേശിയായ രതീഷ് (38) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ബിവറേജ് ഷോപ്പുകൾ അവധിയാകുന്ന ദിവസങ്ങളിൽ സ്കൂട്ടറിൽ ശ്രീകാര്യം ഭാഗത്ത് കച്ചവടം നടത്തിവരുകയായിരുന്നു. ഉത്സവസീസൺ കൂടിയായതിനാൽ ഇയാൾ വൻതോതിൽ മദ്യം ശേഖരിച്ച് വിൽപന നടത്തിയതായി പൊലീസ് പറഞ്ഞു.
ഇയാളിൽനിന്ന് പതിനെട്ടുകുപ്പി വിദേശ മദ്യവും പിടികൂടി. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മുമ്പ് വിദേശമദ്യം വിൽപന നടത്തുന്നതറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.