മേയറുടെ വാക്ക് പ്രഹസനമായി; തിരുവനന്തപുരം നഗരത്തിൽ ലൈസൻസില്ലാതെ നിരവധി സ്ഥാപനങ്ങൾ
text_fieldsതിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന പൂർത്തിയാക്കുമെന്ന മേയറുടെ പ്രഖ്യാപനം വിലപ്പോയില്ല.
2021 മേയ് 31ന് ലൈസൻസില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന ചാലയിലെ കളിപ്പാട്ടക്കടയിൽ തീപിടിച്ചപ്പോഴായിരുന്നു നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷാപരിശോധന അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ കാര്യമായ നടപടികൾ കോർപറേഷൻ ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടായില്ലെന്നതാണ് തിങ്കളാഴ്ച ബണ്ടുറോഡിലെ ആക്രിക്കടയിലുണ്ടായ തീപിടിത്തതിൽനിന്ന് വെളിവാകുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നഗരത്തിലെ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസ് ഉൾപ്പെടെയുള്ളവ പരിശോധിക്കാനും തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനകളും ആരംഭിച്ചെങ്കിലും പ്രളയവും കോവിഡും പോലുള്ള മഹാമാരികൾ പരിശോധകൾ പൂർത്തിയാക്കുന്നതിന് തടസ്സമായി. എന്നാൽ, കോവിഡിനുശേഷം കാര്യങ്ങൾ പൂർവസ്ഥിതിയിലേക്ക് വന്നെങ്കിലും പരിശോധനകൾ ആരംഭിക്കാൻ ഉദ്യോഗസ്ഥ വിഭാഗം തയാറായില്ല.
കരമനയിലെ ഹൃദയഭാഗത്ത് കഴിഞ്ഞ 20 വർഷമായി യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെയാണ് ആക്രി ഗോഡൗൺ പ്രവർത്തിച്ചുവന്നിരുന്നത്. തീപിടിത്തമുണ്ടായപ്പോഴാണ് ഗോഡൗണിന് ലൈസൻസില്ലെന്ന വിവരം പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.