വെള്ളമില്ലാതെ നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോ: കംഫർട്ട് സ്റ്റേഷൻ പൂട്ടി
text_fieldsനെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കംഫർട്ട് സ്റ്റേഷൻ പൂട്ടിയിട്ടിരിക്കുന്നു. മാസങ്ങൾക്ക് മുമ്പ് മന്ത്രിമാരെത്തി ഉദ്ഘാടനം നടത്തിയ പബ്ലിക് കംഫർട്ട് സ്റ്റേഷനാണ് പൂട്ടിയിട്ടിരിക്കുന്നത്. വെള്ളമില്ലെന്നാണ് അധികൃതർ പറയുന്ന ന്യായം.
ഡിപ്പോയിലോ സമീപപ്രദേശങ്ങളിലോ പബ്ലിക് ടോയ്ലറ്റുകൾ ഒന്നുമില്ലാത്തതിനാൽ ഇവിടെയെത്തുന്ന യാത്രക്കാർ പ്രാഥമിക കൃത്യത്തിന് പരക്കംപായുന്നു.
ഡിപ്പോ നിർമാണം പൂർത്തിയാക്കിയെങ്കിലും ഇപ്പോഴും ടാങ്കർ വെള്ളത്തെയും പൈപ്പ് കണക്ഷനെയുമാണ് ആശ്രയിക്കുന്നത്. ദിവസവും ഓരോ ടാങ്കർ വെള്ളം കൊണ്ടുവന്ന് പമ്പ് ചെയ്യുന്നുണ്ടെകിലും അത് പര്യാപ്തമല്ല.
ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ ഡിപ്പോയോട് ചേർന്ന് കിണർ കുഴിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കഴിഞ്ഞ ദിവസം വെള്ളവുമായെത്തിയ ലോറി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.