ജനങ്ങള്‍ക്ക് വിഷരഹിത മത്സ്യം ഉറപ്പുവരുത്തും -മന്ത്രി
text_fieldsകല്ലറ: മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വരുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് വിഷരഹിതമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധ്യതകളും ഉറപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുല്‍ റഹുമാന്‍.
കല്ലറ ചന്തയില്‍ മത്സ്യഫെഡ് ആരംഭിച്ച ഫിഷ്മാര്ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.കെ. മുരളി എം.എല്‍.എ. അധ്യക്ഷതവഹിച്ചു.
കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ. ലിസി, വൈസ് പ്രസിഡന്റ് നജിംഷാ എസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.എസ്. നിഖില, കെ. ഷീല, എസ്.എസ്. ലില്ലി, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ആതിര, ഇ.എസ്. കൃഷ്ണകുമാര്‍, ആര്. മോഹനന്, എസ്.കെ. സതീഷ് എന്നിവര്‍ സാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.