Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightവേറിട്ട ഓണാഘോഷമൊരുക്കി...

വേറിട്ട ഓണാഘോഷമൊരുക്കി മോഡൽ സ്കൂൾ വിദ്യാർഥികൾ

text_fields
bookmark_border
Food distribution by students
cancel
camera_alt

തൈ​ക്കാ​ട് ഗ​വ. മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പൊ​തി​ച്ചോ​ർ വി​ത​ര​ണം

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. തൈ​ക്കാ​ട് ഗ​വ. മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും പൊ​തി​ച്ചോ​ർ ന​ൽ​കി ത​ങ്ങ​ളു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കി​യ​ത്. എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ വേ​ണ്ട എ​ന്ന നി​ർ​ദേ​ശം വെ​ച്ച​തും വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ആ​യി​രു​ന്നു.

പ​ക​രം എ​ന്തു ചെ​യ്യാം എ​ന്ന സ്കൂ​ൾ പാ​ർ​ല​മെൻറി​ൽ ന​ട​ന്ന ച​ർ​ച്ച​യാ​ണ് പൊ​തി​ച്ചോ​ർ വി​ത​ര​ണം ന​ട​ത്തി ആ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കാ​മെ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. സ്കൂ​ൾ നാ​ഷ​ന​ൽ സ​ർ​വി​സ് ടീം ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ഞ്ചു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ളും അ​വ​രു​ടെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. എ​ഴു​നൂ​റോ​ളം പൊ​തി​ക​ളാ​ണ് ആ​ർ.​സി.​സി, മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലാ​യി വി​ത​ര​ണം ചെ​യ്ത​ത്.

ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​കാ​ത്ത ഒ​രു ദി​വ​സം എ​ന്ന്​ സ്കൂ​ൾ ചെ​യ​ർ​മാ​ൻ സു​ബി​ത് സു​രേ​ഷ് പ​റ​ഞ്ഞു. എ​ൻ.​എ​സ്എ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ് കു​മാ​ർ, ക്രി​സ്റ്റ​ഫ​ർ ജോ​ണി, വി​ശ്വ​ദാ​സ് എ​ന്നീ അ​ധ്യാ​പ​ക​രും സ്കൂ​ൾ പാ​ർ​ല​മെൻറ് അം​ഗ​ങ്ങ​ൾ, എ​ൻ.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ർ​മാ​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationThiruvananthapuram NewsModel School
News Summary - Onam celebration of Model school students
Next Story