ന്യൂനപക്ഷ സ്കോളർഷിപ് അനുപാതം പറയാതെ ഉത്തരവിൽ സർക്കാർ ഒളിച്ചുകളി
text_fieldsതിരുവനന്തപുരം: സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമാക്കാനുള്ള സർക്കാർ ഉത്തരവിൽ അനുപാത കണക്കിൽ ഒളിച്ചുകളി. നിലവിൽ മുസ്ലിം വിദ്യാർഥികൾക്ക് 80 ശതമാനവും ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് 20 ശതമാനവും നൽകിവരുന്ന സ്കോളർഷിപ്പിന് ഭാവിയിൽ ഏത് അനുപാതമായിരിക്കുമെന്ന കണക്കിൽ ഉത്തരവ് മൗനം പാലിക്കുകയാണ്.
2011ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പാഴ്സി ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങൾക്കും (മുസ്ലിം -26.56 ശതമാനം, ക്രിസ്ത്യൻ -18.38, ബുദ്ധ -0.01, ൈജന- 0.01, സിഖ് -0.01 മുതലായവ) നൽകാനാണ് ഉത്തരവിൽ നിർദേശം. സർക്കാർ ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത് മൊത്തം ജനസംഖ്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പ്രാതിനിധ്യമാണ്. എന്നാൽ, ന്യൂനപക്ഷ ജനസംഖ്യയിലെ മുസ്ലിം, ക്രിസ്ത്യൻ പ്രാതിനിധ്യം പരാമർശിച്ചിട്ടില്ല.
സ്േകാളർഷിപ്പിെൻറ അനുപാതം മാറ്റിയത് മറച്ചുവെക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് ഉത്തരവിലെ ഇൗ ഒളിച്ചുകളി. നേരത്തേ 80:20 ആയിരുന്ന സ്കോളർഷിപ് സർക്കാർ തീരുമാനത്തിലൂടെ 59.05 (മുസ്ലിം): 40.87 (ക്രിസ്ത്യൻ) അനുപാതത്തിലേക്ക് മാറുമെന്ന വസ്തുത മറച്ചുവെക്കാനും ഉത്തരവിലൂടെ ശ്രമിക്കുന്നു.
സ്കോളർഷിപ് ജനസംഖ്യാനുപാതത്തിലേക്ക് മാറുേമ്പാൾ നിലവിൽ 80 ശതമാനം ലഭിക്കുന്ന മുസ്ലിം വിഭാഗത്തിന് 59.05 ശതമാനമായി കുറയുകയും 20 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യൻ വിഭാഗത്തിന് 40.87 ശതമാനമായി വർധിക്കുകയും ചെയ്യും.
അനുപാതത്തിൽ മാറ്റമുണ്ടാകുന്നത് വഴി മുസ്ലിം സമുദായത്തിനുണ്ടാകുന്ന നഷ്ടം പരിഹരിക്കാനെന്ന രീതിയിലാണ് നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇേപ്പാൾ ലഭിക്കുന്ന തുകയിലോ ആനുകൂല്യം ലഭിക്കുന്ന എണ്ണത്തിലോ കുറവുണ്ടാകരുതെന്ന വ്യവസ്ഥ ഉത്തരവിൽ ചേർത്തിരിക്കുന്നത്. ഇതുപ്രകാരം കഴിഞ്ഞവർഷം മുസ്ലിം വിദ്യാർഥികൾക്ക് സ്കോളർഷിപ് ഇനത്തിൽ മൊത്തം ലഭിച്ച തുകയും സ്കോളർഷിപ് ഗുണഭോക്താക്കളുടെ എണ്ണവും സംരക്ഷിക്കപ്പെടും.
എന്നാൽ, വരും വർഷങ്ങളിൽ ഇൗ വ്യവസ്ഥ മുസ്ലിം സമുദായത്തിന് കൂടുതൽ ദോഷകരമായി മാറും. സ്കോളർഷിപ് തുകയും എണ്ണവും കാലാനുസൃതമായി ഉയരുേമ്പാൾ 2020ൽ ലഭിച്ച അതേ സ്കോളർഷിപ് തുകയിലും എണ്ണത്തിലും മുസ്ലിം വിഭാഗങ്ങൾ തളക്കപ്പെടുമെന്ന ആശങ്കയും പരത്തുന്നതാണ് സർക്കാർ ഉത്തരവ്.
ആർ.എ.ടി.എഫ് പ്രക്ഷോഭത്തിലേക്ക്
കൊച്ചി: സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ട് പ്രകാരം മുസ്ലിംകൾക്ക് മാത്രമായി ഏ൪പ്പെടുത്തിയ സ്കോള൪ഷിപ് പരിമിതപ്പെടുത്തിയ ഇടതു സ൪ക്കാറിെൻറ മുസ്ലിംവിരുദ്ധ നീക്കത്തിനെതിരെ റിട്ട. അറബിക് ടീച്ചഴ്സ് ഫെഡറേഷൻ (ഇമാം) പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിെൻറ ഭാഗമായി ജൂലൈ 31ന് വിവിധ മുസ്ലിം സംഘടനകളെ സഹകരിപ്പിച്ച് ഓൺലൈൻ പ്രക്ഷോഭസംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അ൪ഹതപ്പെട്ട നീതി ലഭ്യമാകുംവരെ പോരാട്ടം തുടരാനും തീരുമാനമായി.
എൻ.എ. സലീം ഫാറൂഖി അധ്യക്ഷത വഹിച്ചു. എം. സലാഹുദ്ദീൻ മദനി ഉദ്ഘാടനം ചെയ്തു. കെ. മോയിൻകുട്ടി മാസ്റ്റ൪ വിഷയം അവതരിപ്പിച്ചു. എം.കെ. അബൂബക്ക൪ ഫാറൂഖി കടന്നമണ്ണ ഹംസ മാസ്റ്റ൪ അനുസ്മരണ പ്രഭാഷണവും നടത്തി. സൈനുദ്ദീൻ കുരുവമ്പലം, എം. സൈഫുദ്ദീൻകുഞ്ഞ്, അബ്ദുല്ല കരുവാരക്കുണ്ട്, ഇബ്രാഹിം മുതൂർ, ഉബൈദുല്ല താനാളൂർ, സി.ടി. കുഞ്ഞയ്മു മാസ്റ്റ൪, കെകെ. മുഹമ്മദ് മാസ്റ്റർ, കെ.കെ.എ. ജബ്ബാർ, മുസ്തഫ മുക്കോല, എം. ഹംസ പുല്ലങ്കോട്, എ. മുഹമ്മദ് പൂത്തൂർ, ഒ.പി.എ. ഗഫൂർ, കെ.എം. അലിയാർ, റഹ്മത്തുല്ലഖാൻ, സി.കെ.എ. സലാം ഫാറൂഖി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.എച്ച്. ഹംസ മാസ്റ്റ൪ സ്വാഗതവും വി.പി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
അനുപാതം മാറ്റിയ നടപടി വഞ്ചന –എസ്.െഎ.ഒ
കോഴിക്കോട്: സച്ചാർ, പാലോളി കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിനായി നടപ്പാക്കിയ സ്കോളർഷിപ്പുകളുടെ അനുപാതം മാറ്റി ഉത്തരവിറക്കിയ സർക്കാർ നടപടി മുസ്ലിം സമുദായത്തോടുള്ള വഞ്ചനയാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദ് അലി പറഞ്ഞു. മുസ്ലിം സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കി ഇറക്കിയ സർക്കാർ ഉത്തരവ് കത്തിച്ച് സംസാരിക്കുകയായിരുന്നു അംജദ് അലി. സച്ചാർ കമ്മിറ്റിയുടെ നിർദേശങ്ങളെ അട്ടിമറിച്ച ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ മുഴുവൻ സമുദായ- രാഷ്ട്രീയ സംഘടനകളും വ്യക്തികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ ശമീർ ബാബു, സഈദ് കടമേരി, അബ്ദുൽ ജബ്ബാർ, സി.എസ്. ശാഹിൻ, സൽമാനുൽ ഫാരിസ്, കെ.പി. തശ്രീഫ്, നിയാസ് വേളം എന്നിവർ പങ്കെടുത്തു.
ജനസംഖ്യാനുപാതികമാക്കിയ ഉത്തരവ് പ്രതിഷേധാർഹം –കെ.എ.ടി.എഫ്
കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കി കേരള സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രതിഷേധാർഹമാണെന്നും സച്ചാർ, പാലൊളി കമ്മിറ്റികളുടെ കണ്ടെത്തലുകൾ തള്ളിക്കളയുന്നതിന് തുല്യമാണെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
വിശദ ചർച്ചയോ പഠനമോ ഇല്ലാതെ സെക്രട്ടറിതല സമിതിയുടെ ധിറുതിയിൽ തട്ടിക്കൂട്ടിയ റിപ്പോർട്ട് തള്ളിക്കളയണമെന്നും സച്ചാർ, പാലൊളി കമ്മിറ്റികളുടെ അന്തസ്സത്ത ഉൾക്കൊണ്ടുള്ള തീരുമാനമാണ് സർക്കാർ തലത്തിൽ ഉണ്ടാകേണ്ടിയിരുന്നതെന്നും യോഗം വിലയിരുത്തി.
ന്യൂനപക്ഷ സ്കോളർഷിപ് അടക്കം നഷ്ടമായ അവകാശങ്ങൾ തിരിച്ചുപിടിക്കാൻ ആവശ്യമായ നടപടികളുമായി കെ.എ.ടി.എഫ് സഹകരിക്കുമെന്നും കാലാവധി തീരാറായ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് എം.പി. അബ്്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ് പ്രമേയം അവതരിപ്പിച്ചു. മാഹീൻ ബാഖവി, എം.എ. ലത്തീഫ്, എം.ടി. സൈനുല്ലാബ്ദീൻ, എം.എ. റഷീദ്, എം.എ. സാദിഖ്, എസ്.എ. റസാഖ്, സി.എച്ച്. ഫാറൂഖ്, എം.പി. അയ്യൂബ്, സലാം വയനാട്, മൻസൂർ മാടമ്പാട്ട്, എ.പി. ബഷീർ, വി.പി. താജുദ്ദീൻ, നൂറുൽ അമീൻ, പി.കെ. ഷാക്കിർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.