Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightപിഞ്ചുകുഞ്ഞിനെ...

പിഞ്ചുകുഞ്ഞിനെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
പിഞ്ചുകുഞ്ഞിനെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര വ​യ​സ്സ് പ്രാ​യ​മു​ള്ള സം​സാ​ര​ശേ​ഷി ഇ​ല്ലാ​ത്ത കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പൊ​ലീ​സ് പി​ടി​കൂ​ടി.

പ​ശ്ചി​മ​ബം​ഗാ​ൾ അ​ലി​പു​ർ​ദാ​ർ ജി​ല്ല​യി​ൽ ക​ച്ചി​നി ബം​ഗ്ലാ സ്കൂ​ളി​ന് സ​മീ​പം രാ​ജ്നാ​ഥ് ഉ​രാ​വ് (30)നെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​ട്ടി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ന്ന​ത്. മാ​താ​വി​െൻറ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്​​സോ നി​യ​മ​പ്ര​കാ​രം കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ​സി​റ്റി അ​സി. ക​മീ​ഷ​ണ​ർ ഹ​രി സി.​എ​സി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ര്യ​വ​ട്ടം കാ​മ്പ​സി​ന് സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി പി​ടി​യി​ലാ​യ​ത്.

ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്.​ഒ പ്ര​വീ​ൺ ജെ.​എ​സ്, എ​സ്.​ഐ​മാ​രാ​യ മി​ഥു​ൻ, ഷാ​ജു​കു​മാ​ർ, എ​സ്.​സി.​പി.​ഒ മ​നു എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - other state worker arrested in Pocso case
Next Story