പങ്കാളിത്ത പെൻഷൻ: സർക്കാർ വാക്കുപാലിക്കണം –അടൂർ പ്രകാശ്
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന ഇടതുപക്ഷത്തിെൻറ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കണമെന്ന് അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു. പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ 33ാമത് ജില്ല സമ്മേളനം ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡൻറ് എസ്.എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ചു. എ. വിൻസൻറ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സെറ്റോ ജില്ല ചെയർമാൻ ടി.ഒ. ശ്രീകുമാർ, രമേഷ് എം. തമ്പി, സജു ജോൺ, എ.കെ. സാദിക്, പി. സതീഷ്കുമാർ, എം. മുഹമ്മദ് ജാസി, പി.കെ. സുഭാഷ്ചന്ദ്രൻ, ആൽബിൻ രാജ്, സുനിൽകുമാർ, വി. സമ്പത്ത്, എസ്.എസ്. ജയസേനൻ എന്നിവർ സംസാരിച്ചു. വി. സഞ്ജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ല സെക്രട്ടറി ആൽബിൻ രാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം. സുനിൽകുമാർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
ജില്ല ഭാരവാഹികൾ: വി. സഞ്ജിത്ത് (പ്രസി.), പി. അബി (സെക്ര.), എം. സുനിൽകുമാർ (ട്രഷ.), വി.എസ്. അനൂപ്, സബ്ന (വൈസ് പ്രസി.), രാംശങ്കർ, വി. അനിൽകുമാർ (ജോ.സെക്ര.), ബി.ടി. വിനോദ്, എൽ. സുജിരാജ്, എസ്. സിന്ധു, ആർ.എൽ. മീനു, ജെ. ജസ്മിൻ, അജിംഷാ (കമ്മിറ്റിയംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.